ഫോട്ടോഗ്രാഫേഴ്സിന് സൗജന്യ വെർച്ച്വൽ കോഴ്സുകളും ടോക്സുകളും

പ്രമുഖ ക്യാമറ നിർമാതാക്കളായ ലൈക്കയും ഒളിമ്പസും ഫോട്ടോഗ്രാഫർമാർക്കായി സൗജന്യ കോഴ്സുകളും ടോക്ക്സും വാഗ്ദാനം ചെയ്യുന്നു. കോവിഡ് 19 പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ വീടുകളിൽ മാത്രമായി ഒതുങ്ങിയിരിക്കുന്ന ക്രിയേറ്റീവ്സിനു വേണ്ടിയാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. ഒളിമ്പസിന്റെ സാങ്കേതിക വിദഗ്ധരുമായി ഫോട്ടോഗ്രാഫേഴ്സിനെ ബന്ധിപ്പിക്കുന്നതിനായി ഹോം വിത്ത് ഒളിമ്പസ് സെക്ഷനുകൾ ആണ് കമ്പനി ആരംഭിച്ചിരിക്കുന്നത്. ഇതിലൂടെ വിദഗ്ധരുമായി നിർദ്ദിഷ്ട ചോദ്യങ്ങൾ ചോദിക്കുവാനും ഫീഡ്ബാക്ക്  അറിയുവാനും അവസരം ഉണ്ട്. കൂടാതെ, ഒളിമ്പസ് ക്യാമറയെ കുറിച്ച് കൂടുതൽ അറിയുവാനായി കമ്പനിയുടെ വെബ്സൈറ്റിൽ  ഫോട്ടോഗ്രാഫർക്ക് ഗ്രൂപ്പ് അല്ലെങ്കിൽ  ഒറ്റത്തവണ സെഷനുകൾക്കായി സൈൻഅപ്പ് ചെയ്യാൻ കഴിയും. ഗ്രൂപ്പ് സെഷനുകളിൽ ആറുപേരെ ഉൾക്കൊള്ളുന്നു.

പ്രമുഖ ഫോട്ടോഗ്രാഫേഴസ്, സംഗീതജ്ജർ,അഭിനേതാക്കൾ, മറ്റ് ക്രിയേറ്റീവുകൾ എന്നിവരുടെ നേതൃത്വത്തിൽ സൗജന്യ ഓൺലൈൻ ചർച്ചകൾക്കാണ് ലൈക്ക അവസരമൊരുക്കുന്നത്. ഏപ്രിൽ 12 മുതൽ ഇത് ആരംഭിക്കും. ഫോട്ടോഗ്രാഫർമാരായ ജെന്നിഫർ മാക്ക്ലൂർ, ജുവാൻ ക്രിസ്റ്റ ബാൽ കോംബോ എന്നിവർ ഈ പരിപാടിയിൽ സംസാരിക്കുന്നതാണ്.ഇത്തരത്തിൽ  നിരവധി കമ്പനികൾ ആണ് വീട്ടിൽ കഴിയുന്നവർക്കായി നിരവധി ക്രിയേറ്റീവ് മേഖലകളിൽ പരിപാടികൾ തയ്യാറാക്കിയിട്ടുള്ളത്. ഏപ്രിൽ അവസാനം വരെ നീളുന്ന ഓൺലൈൻ ഫോട്ടോഗ്രാഫി ക്ലാസ്സ് നിക്കോൺ ഇതിനോടകം അവതരിപ്പിച്ചുകഴിഞ്ഞിരിക്കുന്നു.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*