കോവിഡ്-19: സൈബര്‍ സുരക്ഷാ മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന

Screenshot of who.int

കോവിഡ്-19 പ്രതിസന്ധി മുതലെടുത്തുകൊണ്ട് വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്ന പശ്ചാത്തലത്തില്‍ ലോകാരോഗ്യസംഘടന തങ്ങളുടെ സൈറ്റില്‍ സൈബര്‍ സുരക്ഷാ മുന്നറിയിപ്പുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏറ്റവും പ്രസക്തമായ നിര്‍ദേശങ്ങള്‍ ഇവയാണ്:

  • who.int ആണ് ലോകാരോഗ്യസംഘടനയുടെ ഔദ്യോഗികവെബ്‌സൈറ്റ്. സംഘടനയില്‍നിന്നുള്ള നിര്‍ദേശങ്ങളില്‍ https://www.who.int/ എന്നാരംഭിക്കുന്ന ലിങ്കുകള്‍ മാത്രമേ ഉണ്ടാകുകയുള്ളൂ.
  • സംഘടനയില്‍നിന്നുള്ള എല്ലാ മെയിലുകളും അവസാനിക്കുക @who.int എന്നായിരിക്കും. who.org, who.com തുടങ്ങിയ ഡൊമൈയ്നുകളൊന്നും സംഘടന ഉപയോഗിക്കുന്നില്ല.
  • നിങ്ങളുടെ യൂസര്‍നെയിം, പാസ്‌വേഡ്, മറ്റു സ്വകാര്യവിവരങ്ങള്‍ എന്നിവയൊന്നുംതന്നെ സംഘടന ആവശ്യപ്പെടില്ല.
  • അങ്ങോട്ടാവശ്യപ്പെടാത്ത പക്ഷം സംഘടന ഇ-മെയില്‍ സന്ദേശങ്ങളില്‍ അറ്റാച്ച്‌മെന്റുകള്‍ ഉള്‍പ്പെടുത്തില്ല.
  • ലോകാരോഗ്യസംഘടനയുടെ കോവിഡ്-19 നിധിയുമായി ബന്ധപ്പെട്ട പേജ് ഇതാണ്: https://www.who.int/emergencies/diseases/novel-coronavirus-2019/donate. ഇവിടെനിന്നുള്ള ലിങ്കുകളും വിശ്വസിക്കാം.
  • തട്ടിപ്പിനിരയായി എന്നുതോന്നിയാല്‍ പാസ്‍വേഡ് പോലുള്ള കാര്യങ്ങള്‍ ഉടന്‍ മാറ്റുക. അധികൃതരുമായി ബന്ധപ്പെടുക.
  • തട്ടിപ്പാണെന്ന് സംശയിക്കുന്ന കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഈ പേജ് ഉപയോഗിക്കാം: https://www.who.int/about/report_scam/en/

ഔദ്യോഗികകുറിപ്പ് ഇവിടെ വായിക്കാം:

https://www.who.int/about/communications/cyber-security

About The Author

Be the first to comment

Leave a Reply

Your email address will not be published.


*