പാസ്‌വേഡുകളുടെ സുരക്ഷ

password secure

ഡിജിറ്റല്‍ യുഗത്തില്‍ പാസ്‌വേഡുകളുടെ ആവശ്യകത ഏറെയാണ്. ബാങ്ക് അക്കൗണ്ടുകള്‍ക്കും സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ക്കും മെയില്‍ അക്കൗണ്ടിനുമെല്ലാം പാസ്‌വേഡുകള്‍ ആവശ്യമാണ്. പൊതുവേ അക്ഷരങ്ങള്‍, അക്കങ്ങള്‍, അല്ലെങ്കില്‍ ചിഹ്നങ്ങള്‍ എന്നിവയെല്ലാമാണ് ഇതിനായി ഉപയോഗിക്കുന്നത്.

പാസ്‌വേഡുകള്‍ സൃഷ്ടിക്കുമ്പോള്‍ ഏറെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. അവ ഓര്‍മ്മയില്‍ സൂക്ഷിക്കുവാന്‍ സാധിക്കുന്നതും ശക്തവും മറ്റൊരാള്‍ക്ക് ഊഹിക്കുവാന്‍ സാധിക്കാത്തതും ആയിരിക്കണം. ഇത്തരത്തില്‍ ശക്തമായ പാസ്‌വേഡ് സൃഷ്ടിച്ചെന്നിരിക്കിലും അവയുടെ സുരക്ഷയ്ക്കായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ കൂടിയുണ്ട്.

• ഇ – മെയില്‍ വഴിയോ എന്‍ക്രിപ്റ്റഡ് അല്ലാത്ത മെസേജിംഗ് സംവിധാനങ്ങള്‍ വഴിയോ പാസ്‌വേഡുകളും യൂസര്‍ ഐഡിയും പങ്കുവയ്ക്കാതിരിക്കുക. ഇ – മെയില്‍ സേവന ദാതാക്കളോ ബാങ്കുകളോ ഇ- മെയിലിലൂടെ പാസ്‌വേഡുകള്‍ ആവശ്യപ്പെടാറില്ല.

• നിങ്ങളുടെ പൂര്‍ണ നിയന്ത്രണത്തിലല്ലാത്ത കംപ്യൂട്ടറുകളില്‍ പാസ്‌വേഡുകള്‍ സൂക്ഷിക്കാതിരിക്കുക.

• പാസ്‌വേഡുകള്‍ ആരുമായും ഒരു കാരണവശാലും പങ്കുവക്കാതിരിക്കുക.

• ഒന്നില്‍ കൂടൂതല്‍ അക്കൗണ്ടുകള്‍ക്ക് ഒരേ പാസ്‌വേഡുകള്‍ ഉപയോഗിക്കാതിരിക്കുക, പ്രത്യേകിച്ച് സുപ്രധാനമായ അക്കൗണ്ടുകള്‍ക്ക്.

• യൂസര്‍ ഐഡിയോടു സാമ്യമുള്ള പാസ്‌വേഡുകള്‍ ഉപയോഗിക്കാതിരിക്കുക.

• പാസ്‌വേഡുകള്‍ എഴുതി സൂക്ഷിക്കുന്നപക്ഷം അതിന്‍റെ സുരക്ഷ ഉറപ്പു വരുത്തുക.

• ജനനത്തീയതി, വാഹന രജിസ്‌ട്രേഷന്‍ നമ്പര്‍, മക്കളുടേയോ ഭാര്യയുടേയോ പേര് തുടങ്ങിയ നിങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പാസ്‌വേഡായി ഉപയോഗിക്കാതിരിക്കുക

• വളരെ ലളിതവും ഊഹിക്കാന്‍ എളുപ്പവും ഉള്ള സാധാരണ പാസ്‌വേഡുകള്‍ ആയ ABCD, ABC123, abc123*, 1234 തുടങ്ങിയവ ഉപയോഗിക്കാതിരിക്കുക.

• കീബോര്‍ഡില്‍ അടുത്തടുത്തു വരുന്ന അക്ഷരങ്ങളും അക്കങ്ങളും പാസ്‌വേഡായി ഉപയോഗിക്കാതിരിക്കുക. (ഉദാ: QWERTY, ASDFG, ZXCVതുടങ്ങിയവ).

• നിശ്ചിത ഇടവേളകളില്‍ പാസ്‌വേഡുകള്‍ മാറ്റിക്കൊണ്ടിരിക്കുക. ഒരേ പാസ്‌വേഡുകള്‍തന്നെ ദീര്‍ഘനാള്‍ ഉപയോഗിക്കരുത്.

• നിങ്ങളുടെ സ്വന്തം കംപ്യൂട്ടറില്‍ ആണെങ്കില്‍ കൂടിയും ബ്രൗസറുകളില്‍ പാസ്‌വേഡുകള്‍ സൂക്ഷിക്കുമ്പോള്‍ അവയെ ഒരു മാസ്റ്റര്‍ പാസ്‌വേഡ് കൊണ്ട് സുരക്ഷിതമാക്കുക.

• ഇന്‍റര്‍നെറ്റ് കഫേകളിലൂടെയും മറ്റും ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തുമ്പോള്‍ മതിയായ സുരക്ഷാസംവിധാനങ്ങള്‍ ഉണ്ടെന്ന് ഉറപ്പു വരുത്തുക. മാത്രമല്ല കുക്കീസ് ബ്രൗസിംഗ് ഹിസ്റ്ററി തുടങ്ങിയവ നീക്കം ചെയ്യുക.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*