ഒരു സൂം കോളിനിടയില്‍ നിങ്ങളുടെ സ്ക്രീൻ പങ്കിടണം എന്ന് തോന്നിയാല്‍ സൂം കോളിന്‍റെ ഹോസ്റ്റ് എന്ന നിലയിൽ നിങ്ങൾക്ക് അത് എളുപ്പം ചെയ്യാന്‍ സാധിക്കും. എപ്പോൾ വേണമെങ്കിലും നിങ്ങളുടെ സ്ക്രീൻ പങ്കിടാൻ ഇതില്‍ അവസരം ഉണ്ട്. ഇതിനായി കോൾ സമയത്ത്, വിൻഡോയുടെ ചുവടെയുള്ള “Share Screen” ബട്ടൺ തിരഞ്ഞെടുത്താല്‍ മതി.
വിൻഡോസ് 10 ഉപയോക്താക്കള്‍ക്ക് Alt + S എന്ന ഷോട്ട്കട്ട് കീയും Mac- ഉപയോക്താക്കള്‍ക്ക് Command+Shift +S ഷോട്ട്കട്ട് കീയും ഉപയോഗിക്കാം.
നിങ്ങൾ ഒന്നിലധികം മോണിറ്ററുകളുമായി കണക്റ്റ് ചെയ്‌തിട്ടുണ്ടെങ്കിൽ പങ്കിടൽ സ്ക്രീൻ ഓപ്ഷനുകൾ വിൻഡോയുടെ “ബേസിക്” ടാബിലായിരിക്കും. ഇതില്‍നിന്ന് ഏത് സ്‌ക്രീനാണ് നിങ്ങൾ പങ്കിടാൻ ആഗ്രഹിക്കുന്നതെന്ന് തിരഞ്ഞെടുക്കുക. നിലവിൽ തുറന്നിരിക്കുന്ന ഒരു നിർദ്ദിഷ്ട ആപ്ലിക്കേഷൻ (വേഡ്, ക്രോം, സ്ലാക്ക് മുതലായവ) അല്ലെങ്കിൽ വൈറ്റ്ബോർഡ് ഇവിടെ തിരഞ്ഞെടുക്കാം.പങ്കിടാൻ ആഗ്രഹിക്കുന്ന സ്‌ക്രീൻ തിരഞ്ഞെടുത്തുകഴിഞ്ഞാൽ, വിൻഡോയുടെ താഴെ വലത് കോണിലുള്ള “share” ബട്ടൺ ക്ലിക്ക് ചെയ്യുക.
Leave a Reply