തെറ്റിദ്ധരിപ്പിക്കുന്നതും വ്യാജ വാർത്തകൾക്ക് സാധ്യതയുള്ളതുമായ വിവരങ്ങളിൽ ലേബലുകളും മുന്നറിയിപ്പ് സന്ദേശങ്ങളും നൽകുമെന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്റർ പ്രഖ്യാപിച്ചു. ട്വീറ്റിലെ ക്ലെയിമുകളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകുന്നതിന് ലേബലുകൾ ഒരു പേജിലേക്കോ ട്വിറ്റർ ക്യൂറേറ്റുകളിലേക്കോ വിശ്വസ്നീയമായ ബാഹ്യ ഉറവിടങ്ങളിലേക്കോ ലിങ്ക് ചെയ്യും. ഈ മുന്നറിയിപ്പുകള്‍ ട്വീറ്റിലെ വിവരങ്ങൾ കാണുന്നതിന് മുന്‍പ്തന്നെ അതിലെ വിവരങ്ങള്‍ പൊതുജനാരോഗ്യ വിദഗ്ധരുടെ മാർഗ്ഗനിർദ്ദേശവുമായി വിരുദ്ധമായതാണ് എന്ന് ഉപയോക്താക്കളെ അറിയിക്കും.
തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ, വിവാദപരമായ വാദങ്ങള്‍, സ്ഥിരീകരിക്കാത്ത വാദങ്ങള്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി പരിഗണിച്ച് കമ്പനി ട്വീറ്റുകളില്‍ നടപടിയെടുക്കും. തെറ്റായവയാണെന്ന് അറിയപ്പെടുന്ന പ്രസ്താവനകൾ അല്ലെങ്കിൽ അവകാശവാദങ്ങൾ മുതൽ സ്ഥിരീകരിക്കാത്ത വിവരങ്ങൾ വരെയുള്ള നിരവധി പോസ്റ്റുകൾ ട്വിറ്ററില്‍ ഉൾക്കൊള്ളുന്നു. ഇത്തരം ട്വീറ്റുകൾ പ്ലാറ്റ്‌ഫോമിൽ വ്യാപിക്കുന്നത് ഈ സംവിധാനങ്ങൾ തടയുമെന്ന് ട്വിറ്റർ അഭിപ്രായപ്പെടുന്നു.
Leave a Reply