ലോക്ക്ഡൗൺ കാലത്ത് കുട്ടികൾക്ക് ഓൺലൈനിലൂടെ അവധിക്കാലം ആഘോഷകരം ആക്കുന്നതിന് പുതിയ പദ്ധതിയുമായി സമഗ്ര പോർട്ടൽ രംഗത്തെത്തിയിരിക്കുകയാണ്. ലോക്ക്ഡൗൺ കാലത്തെ അവധിദിനങ്ങളിൽ കുട്ടികളുടെ സർഗ്ഗാത്മകവും സൃഷ്ടിപരവുമായ കഴിവുകൾ വികസിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി കേരള ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്), എസ് സി ഇ ആർ ടി യുമായി ചേർന്ന് അവതരിപ്പിച്ചിരിക്കുന്ന പദ്ധതിയാണ് അവധിക്കാല സന്തോഷം.
പദ്ധതി പ്രയോജനപ്പെടുത്താം
അഞ്ച് മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ആയിട്ടാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. കമ്പ്യൂട്ടർ, ലാപ്ടോപ്, സ്മാർട്ട്ഫോൺ എന്നിവയിലൂടെയും ഈ സേവനം പ്രയോജനപ്പെടുത്താം samagra.kite.kerala.gov.in എന്നതാണ് പോർട്ടലിന്റെ വിലാസം. പോർട്ടലിൽ പ്രവേശിച്ചതിനു ശേഷം എഡ്യുടൈൻമെന്റ എന്ന ലിങ്ക് ഉപയോഗിക്കണം. തുടർന്ന് മീഡിയവും ക്ലാസും തെരഞ്ഞെടുക്കുക.
വിഷയം പിന്നെ ടോപ്പിക്ക് ഇത്രയും സെലക്ട് ചെയ്ത് സബ്മിറ്റ് ചെയ്താൽ പഠന വിഭാഗത്തിൽ എത്തും. ഒപ്പം യൂട്യൂബിലെ ചില വീഡിയോകളിലേക്ക് പ്രവേശിക്കുന്നതിനുള്ള ലിങ്കുകളും കിട്ടും.
കളികളിലൂടെയും പ്രവർത്തനങ്ങളിലൂടെയും അറിവുകൾ നേടിയെടുക്കാവുന്ന അവധിക്കാല സന്തോഷ പദ്ധതിയിൽനിന്ന് കുട്ടികൾക്ക് ഓരോ വിഷയത്തോട് അനുബന്ധിച്ചുള്ള വർക്ക് ഷീറ്റുകളും ക്വിസ്സുകളും സ്വയം ചെയ്യാവുന്നതാണ്.
സമഗ്ര പോർട്ടലിലെ ഇ -റിസോഴ്സ് ലിങ്കിലൂടെ ഒന്നു മുതൽ 12 വരെ ക്ലാസ്സുകളിലെ പാഠഭാഗങ്ങൾ ഡിജിറ്റലായി ലഭ്യമാക്കിയിട്ടുള്ളതിനാൽ താൽപര്യമുള്ളവർക്ക് അവധിക്കാലത്ത് തന്നെ പുതിയ അധ്യയന വർഷത്തിലെ പാഠഭാഗങ്ങൾ പഠിച്ചു തുടങ്ങാവുന്നതാണ്.
Leave a Reply