ഇനിപ്പറയുന്ന സ്റ്റെപ്പുകൾ പിന്തുടർന്നാൽ നിങ്ങൾക്ക് യൂട്യൂബ് ഉപയോഗിച്ച് ഡെസ്ക്ടോപ്പ് സ്ക്രീൻ റെക്കോർഡ് ചെയ്യാനാകും.
സ്റ്റെപ്പ് 1: ആദ്യം നിങ്ങൾക്ക് ഒരു ഗൂഗിൾ അക്കൗണ്ട് ഉണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ഗൂഗിൾ അക്കൗണ്ടിന്റെ സഹായത്തോടെയാണ് യൂട്യൂബിലേക്ക് പ്രവേശിക്കേണ്ടത്. അഥവാ നിങ്ങൾക്ക് ഗൂഗിൾ അക്കൗണ്ട് ഇല്ലെങ്കിൽ ഒരെണ്ണം പുതുതായി ക്രിയേറ്റ് ചെയ്തതിനുശേഷം മുൻപോട്ട് പോകുക.
സ്റ്റെപ്പ് 2: യൂട്യൂബിലേക്ക് പ്രവേശിച്ച ശേഷം, അപ്‌ലോഡ് ബട്ടണിൽ ക്ലിക്ക് ചെയ്യുക. സ്ക്രീനിന്റെ മുകളിൽ ഇടത് കോണിൽ നിങ്ങൾക്ക് ഇത് കണ്ടെത്താൻ കഴിയും. തുടർന്ന് ലൈവ് സ്ട്രീമിംഗ് വിഭാഗത്തിന് കീഴിൽ കണ്ടെത്താൻ കഴിയുന്ന എല്ലാ ഇവന്റുകളും പരിശോധിക്കാൻ കഴിയും. നിങ്ങൾ ആദ്യമായി യൂട്യൂബ് ഉപയോഗിക്കുന്നുണ്ടെങ്കിൽ, കൂടുതൽ മുന്നോട്ട് പോകുന്നതിനുമുൻപ് നിങ്ങൾ ആദ്യം വേരിഫിക്കേഷൻ നടത്തേണ്ടതുണ്ട്.
സ്റ്റെപ്പ് 3: തുടർന്ന്, ഇവന്റ് സൃഷ്ടിക്കുന്ന പേജിലേക്ക് പോകുക. പുതിയ സ്ക്രീൻ കാസ്റ്റിനായി എല്ലാ വിശദാംശങ്ങളും അവിടെ പൂരിപ്പിച്ച് നൽകുക. വിശദാംശങ്ങൾ പൂരിപ്പിച്ച ശേഷം, എനേബിൾ ലൈവ് സ്ട്രീമിംഗ് ക്ലിക്ക് ചെയ്യുക.
സ്റ്റെപ്പ് 4: തുടർന്ന്, നിങ്ങൾ എയർ പേജിലേക്കോ ഹാങ്ങ്ഔട്ട് പേജിലേക്കോ പോകേണ്ടതുണ്ട്. അവിടെയുള്ള ക്യാമറ ഐക്കൺ ടേൺ ഓഫ് ചെയ്യുക. ഇത് വെബ്‌ക്യാം റെക്കോർഡിംഗ് ഓട്ടോമാറ്റിക്കായി ഓഫാക്കും. പിന്നീട്, ഇടത് ടൂൾബോക്സിലെ സ്ക്രീൻഷെയർ ബട്ടണിൽ ക്ലിക്ക് ചെയ്യുക.
സ്റ്റെപ്പ് 5: ഡെസ്ക്ടോപ്പ് വിൻഡോ തിരഞ്ഞെടുക്കണം. ഇത് സ്ക്രീൻകാസ്റ്റ് റെക്കോർഡ് ചെയ്യേണ്ടതിന് അത്യാവശ്യമാണ്. തുടർന്ന് സ്റ്റാർട്ട് സ്ക്രീൻഷെയർ ബട്ടണിലേക്ക് പോയി അതിൽ ക്ലിക്ക് ചെയ്യുക. റെക്കോർഡിംഗ് ആരംഭിക്കാൻ, സ്റ്റാർട്ട് ബ്രോഡ്കാസ്റ്റിംഗ് ബട്ടണിൽ ക്ലിക്കുചെയ്യേണ്ടതുണ്ട്.
സ്റ്റെപ്പ് 6: നിങ്ങളുടെ ബ്രോഡ്കാസ്റ്റിംഗ് ഒരു പ്രൈവറ്റ് സെഷനിലായതിനാൽ റെക്കോർഡ് ചെയ്യുമ്പോൾ അത് ആർക്കും കാണാൻ കഴിയില്ല. ഇത് റെക്കോർഡ് ചെയ്‌തതിനുശേഷം, ബ്രോഡ്കാസ്റ്റിംഗ് സ്റ്റോപ്പ് ബട്ടൺ അമർത്തുക. തുടർന്ന് യൂട്യൂബ് വെബ്‌സൈറ്റിലേക്ക് പോകുക.
Leave a Reply