ട്വിറ്ററിന്റെ ഉപയോക്താക്കൾ നിരന്തരമായി ആവശ്യപ്പെടുന്ന ട്വീറ്റുകൾ ഷെഡ്യൂൾ ചെയ്യാനുള്ള സവിശേഷത അവതരിപ്പിക്കുവാനൊരുങ്ങി ട്വിറ്റർ. സോഷ്യൽ നെറ്റ്വർക്കിംഗ് ഭീമനായ ട്വിറ്ററിന്റെ പ്ലാറ്റ്ഫോമിൽ പിന്നീടുള്ള തീയതിക്കും സമയത്തിനും പോസ്റ്റുകൾ ഷെഡ്യൂൾ ചെയ്യാനുള്ള കഴിവ് വികസിപ്പിക്കുന്നതായി വാർത്തകൾ പുറത്ത് വന്നിരിക്കുകയാണ്. പുതിയ സവിശേഷത ഇതിനകം കുറച്ച് ഡെസ്ക്ടോപ്പ് ഉപയോക്താക്കളിൽ എത്തിക്കഴിഞ്ഞു എന്നാണ് ദ നെക്സ്റ്റ് വെബിന്റെ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഉടൻ തന്നെ മറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലേക്കും ഈ ഫീച്ചർ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
ഷെഡ്യൂൾ ചെയ്തിട്ടുള്ള ട്വീറ്റുകളുടെ ട്രാക്ക് സൂക്ഷിക്കാൻ കമ്പനി പ്ലാറ്റ്ഫോമിൽ ഒരു പുതിയ ഷെഡ്യൂളിംഗ് വിൻഡോ അവതരിപ്പിച്ചിട്ടുണ്ട്.വിദ്വേഷ സംഭാഷണത്തിന്റെ പ്രചാരണവും പ്ലാറ്റ്ഫോമിൽ ട്രോളിംഗും തടയുന്നതിന് ട്വിറ്റർ ഒരു പുതിയ സവിശേഷതയും പരീക്ഷിക്കുന്നു.കുറ്റകരമായ ട്വീറ്റുകൾ പോസ്റ്റുചെയ്യാൻ സാധ്യതയുള്ള ഉപയോക്താക്കളെ പോസ്റ്റ് പുനപരിശോധിക്കാൻ അനുവദിക്കുന്ന ഒരു പുതിയ സവിശേഷത അവതരിപ്പിക്കാനും പ്ലാറ്റ്ഫോം ഒരുങ്ങുന്നു.
Leave a Reply