ഫെയ്സ്ബുക്ക് പ്ലാറ്റ്ഫോമിലെ ഉള്ളടക്കങ്ങളെ സംബന്ധിച്ച് തർക്കങ്ങൾ കൈകാര്യം ചെയ്യുന്നതിനായി മേൽനോട്ട ബോർഡിലെ ആദ്യ 20 അംഗങ്ങളെ പ്രഖ്യാപിച്ചിരിക്കുന്നു.
ഫെയ്സ്ബുക്കിന്റെ നിലവിലെ ഉള്ളടക്ക മോഡറേഷൻ സിസ്റ്റങ്ങൾ ഇതിന് കീഴിലായിരിക്കും പ്രവർത്തിക്കുക. കമ്പനിയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അൽഗോരിതവും ഹ്യൂമൻ മോഡറേറ്റർമാരും ഉള്ളടക്കത്തിന്റെ ഒരു ഭാഗത്ത് പ്രവർത്തിച്ചുകഴിഞ്ഞാൽ ഇത് പ്രവർത്തനക്ഷമമാകും. ബോർഡിന്റെ വിധികൾ പാലിക്കുവാൻ ഫെയ്സ്ബുക്ക് പ്രതിജ്ഞാബദ്ധമാണ്.
ഫെയ്സ്ബുക്കിന്റെ തീരുമാനങ്ങൾ അസാധുവാക്കാൻ ബോർഡിന് കഴിയും. മാത്രമല്ല, നിരവധി ആളുകളെ ബാധിക്കുന്ന കേസുകൾ എടുക്കാൻ ശ്രമിക്കുകയും ചെയ്യും. പോസ്റ്റുകൾ, പേജുകൾ, പ്രൊഫൈലുകൾ, ഗ്രൂപ്പുകൾ, പരസ്യങ്ങൾ എന്നിവയെക്കുറിച്ചുള്ള തർക്കങ്ങൾ ഇത് പരിശോധിക്കും. ഇതിന്റെ തീരുമാനങ്ങൾ ഫെയ്സ്ബുക്കിന്റെ മൊത്തത്തിലുള്ള കണ്ടെന്റ് പോളിസികളെയും സ്വാധീനിക്കും.
ഉപയോക്താക്കൾക്കും ഫെയ്സ്ബുക്കിനും ബോർഡിലേക്ക് കേസുകൾ റഫർ ചെയ്യാൻ സാധിക്കും, എന്നാൽ ഏത് കേസുകൾ ഏറ്റെടുക്കുന്നു എന്നത് ബോർഡിന്റെ വിവേചനാധികാരത്തിൽ പെടും. തർക്കങ്ങൾ സമർപ്പിക്കുന്നതിന് ഒരു യൂസർ ഫെയ്സിംഗ് വെബ്സൈറ്റ് ഇതിന് ഉണ്ട്.
Leave a Reply