കോവിഡ് -19 വ്യാപനം ലോകമെമ്പാടുമുള്ള ആളുകളെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിർബന്ധിതരാക്കിയിരിക്കുന്നു. നിലവിലെ സാഹചര്യത്തിനിടയിൽലോക്ക്ഡൗൺ സമയത്ത് ഉപയോക്താക്കളുടെ കുടുംബ-സൗഹൃദ ബന്ധങ്ങൾ നിലനിർത്താൻ സഹായിക്കുന്നതിനായി ഗൂഗിൾ അതിന്റെ വീഡിയോ കോൺഫറൻസിംഗ് പ്ലാറ്റ്‌ഫോമായ ഗൂഗിൾ മീറ്റിലേക്ക് കൂടുതൽ സവിശേഷതകൾ വികസിപ്പിക്കുന്നു.
എല്ലാ ജിമെയിൽ ഉപയോക്താക്കൾക്കും ഗൂഗിൾ മീറ്റ് സൗജന്യമായി ലഭ്യമാക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴത്തെ സൗജന്യ ശ്രേണിയുടെ പരിധി അവസാനിച്ചാലും സെപ്റ്റംബർ 30 വരെ ഗൂഗിൾ മീറ്റ് കോൺഫറൻസ് കോളുകളുടെ ഒരു കോൾ പരിധിക്ക് 60 മിനിറ്റ് പ്രാബല്യത്തിൽ ഉണ്ടാകുമെന്ന് ഗൂഗിൾ പറയുന്നു.
കോളുകളുടെ എണ്ണത്തിന് പരിധിയില്ലെങ്കിലും, അതിന്റെ സേവനത്തിന്റെ സൗജന്യ ശ്രേണിയിൽ കോൾ ദൈർഘ്യത്തിന് 60 മിനിറ്റ് സമയപരിധി നടപ്പാക്കുമെന്ന് ഗൂഗിൾ പറഞ്ഞു. എന്റർപ്രൈസ് ഉപഭോക്താക്കൾക്ക് അത്തരം പരിധിയില്ല. എന്റർപ്രൈസ് ഉപയോക്താക്കൾക്ക് ഒരു കോളിൽ 250 ഉപയോക്താക്കളെ വരെ ചേർക്കാൻ കഴിയും എന്നാൽ, സൗജന്യ ശ്രേണിയിലുള്ള ഉപയോക്താക്കൾക്ക് 100 പേരായി ഇത് പരിമിതപ്പെടുത്തിയിരിക്കുന്നു. കൂടാതെ, സൗജന്യ നിര ഉപയോക്താക്കൾക്ക് ഒരു വീഡിയോ കോൾ റെക്കോർഡ് ചെയ്യാൻ സാധിക്കില്ല. അതേസമയം എന്റർപ്രൈസ് ഉപയോക്താക്കൾക്ക് വീഡിയോ കോൾ റെക്കോർഡ് ചെയ്യാൻ സാധിക്കുന്നതാണ്.
Leave a Reply