ഗൂഗിൾ പ്ലേ സ്റ്റോർ, ഗൂഗിൾ പ്ലേ,ജിമെയിൽ എന്ന് തുടങ്ങി ഗൂഗിളിന്റെ മൊബൈൽ സർവീസുകൾ ഒന്നും ഉൾപ്പെടുത്താതെ ഹോണർ തങ്ങളുടെ പുതിയ സ്മാർട്ട്ഫോണുകൾ അവതരിപ്പിച്ചിരിക്കുന്നു. ഹോണറിന്റെ 9 സീരീസിൽപ്പെട്ട 9C, 9A, 9S എന്നീ മോഡലുകളാണ് ഇപ്പോൾ റഷ്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഗൂഗിളിന്റെ മൊബൈൽ സർവീസുകൾക്ക് പകരമായി ഹുവായുടെ HMS സ്യൂട്ടുകളാണ് ഫോണുകളിൽ നൽകിയിട്ടുള്ളത്.
പുതിയ ആൻഡ്രോയ്ഡ് 10 ഓഎസിലാണ് മൂന്നു ഫോണുകളും പ്രവർത്തിക്കുന്നത്. മിഡ് റെയ്ഞ്ച് മുതൽ ബഡ്ജറ്റ് റെയ്ഞ്ചിലുള്ള സ്മാർട്ട്ഫോണുകൾ അവതരിപ്പിച്ചിട്ടുള്ള പുതിയ സീരിസിൽ ഏറ്റവും വിലകൂടിയ ഫോൺ ഹോണർ 9C ആണ്.
1560×720 പിക്സൽസ് റെസലൂഷനുള്ള 6.39 ഇഞ്ച് HD+IPS ഡിസ്പ്ലേയുള്ള ഹോണർ 9C സ്മാർട്ട് ഫോണിൽ കിറിൻ 710 ചിപ്പ്സെറ്റ്,4000mAh ബാറ്ററി എന്നിവയാണ് പ്രധാന സവിശേഷതകൾ. 42mp സെൻസർ +8mp അൾട്രാ വൈഡ് ആംഗിൾ ലെൻസ് +2mp സെൻസർ എന്നിവയുൾപ്പെട്ട ട്രിപ്പിൾ റിയർ ക്യാമറയും 8mp സെൽഫി ക്യാമറയും ഹോണർ 9C യുടെ പ്രധാന ക്യാമറ സവിശേഷതയാണ്.
ഫിംഗർ പ്രിന്റ് സ്കാനർ, എൻഎഫ്സി, ഡ്യുവൽ സിം 4ജി, വൈഫൈ, ബ്ലൂടൂത്ത് v5.0 കണക്ടിവിറ്റി ഓപ്ഷനുകളും ഇതിൽ ഉൾപ്പെട്ടിരിക്കുന്നു. ബ്ലാക്ക്, ബ്ലൂ നിറങ്ങളിൽ ലഭ്യമായിട്ടുള്ള ഹോണർ 9C സ്മാർട്ട്ഫോണിന് ഏകദേശം 13400 രൂപയാണ് വില.
Leave a Reply