ഹുവായ് ഇന്ത്യയിൽ പുതിയ സ്മാർട്ട് വാച്ച് പുറത്തിറക്കാൻ ഒരുങ്ങുന്നു. 1.39 ഇഞ്ച് AMOLED ഡിസ്പ്ലേയിൽ 454 x 454 പിക്സൽ റെസല്യൂഷനുള്ള ഹുവായ് വാച്ച് ജിടി 2 ഇ സ്മാർട്ട് വാച്ചിന് 4 ജിബി ബിൽറ്റ്-ഇൻ സ്റ്റോറേജ്, 5ATM വാട്ടർ റെസിസ്റ്റൻസ്, സ്ലീപ് മോണിറ്ററിംഗ്, യോഗ ഉൾപ്പെടെ 100 വർക്ക്ഔട്ട് മോഡുകൾ എന്നീ സവിശേഷതകളുണ്ട്.
ആംബിയന്റ് ലൈറ്റ്, എയർ പ്രഷർ, ഗൈറോസ്കോപ്പ്, ആക്സിലറോമീറ്റർ, ഒപ്റ്റിക്കൽ ഹൃദയമിടിപ്പ്, കൂടാതെ മറ്റു പല സെൻസറുകളും ഉള്ളയിതിൽ ബ്ലൂടൂത്ത് 5.1, ജിപിഎസ് എന്നി കണക്റ്റിവിറ്റികളും ഉൾപ്പെട്ടിരിക്കുന്നു. ആൻഡ്രോയിഡ് 4.4 ഉം അതിന് മുകളിലുമുള്ളതും iOS 9.0 അല്ലെങ്കിൽ ഉയർന്നതുമായ ഓഎസുകളിൽ ഇത് പ്രവർത്തിക്കും.
ഹുവായ് പി 40 സ്മാർട്ട്‌ഫോൺ സീരീസിനൊപ്പം കഴിഞ്ഞ മാസം പുറത്തിറക്കിയ ഈ സ്മാർട്ട് വാച്ചിന്റെ വില ഏകദേശം 13000 രൂപയാണ്. 43 ഗ്രാം ഭാരമുള്ള വെയറബിൾ ഡിവൈസ് സ്റ്റെയിൻലെസ് സ്റ്റീൽ, ബ്ലാക്ക് സ്റ്റെയിൻലെസ് സ്റ്റീൽ എന്നീ രണ്ട് പതിപ്പുകളിലാണുള്ളത്. മിന്റ് ഗ്രീൻ, ഐസി വൈറ്റ്, ലാവ റെഡ്, ഗ്രാഫൈറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിൽ ഇത് ലഭ്യമാണ്.
Leave a Reply