ആശ്ചര്യപ്പെടേണ്ടാ..കോവിഡ് രോഗലക്ഷണങ്ങളുണ്ടോ എന്നറിയാൻ ഭാരത സർക്കാർ ഉടൻ തന്നെ നിങ്ങളെ വിളിച്ചേക്കാം. രാജ്യത്ത് നിരവധി ആളുകൾക്ക് ആരോഗ്യ സേതു ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ കഴിയാത്ത ഫീച്ചർ ഫോണുകൾ ഉള്ളതിനാൽ, ഫോൺകോളുകളിലൂടെ രോഗലക്ഷണങ്ങൾ പരിശോധിക്കാനുള്ള മാർഗ്ഗം സ്വീകരിക്കുവാനൊരുങ്ങുകയാണ് ഗവൺമെന്റ്.
ആരോഗ്യ സേതുവിലൂടെ വലിയ തോതിലുള്ള കോൺടാക്റ്റ് കണ്ടെത്തൽ ഉറപ്പാക്കുന്നതിന് വോഡാഫോൺ ഐഡിയ, ഭാരതി എയർടെൽ, റിലയൻസ് ജിയോ എന്നിവയുടെ വരിക്കാരെ സർക്കാർ സമീപിക്കും.
ആരോഗ്യ സേതു ആപ്ലിക്കേഷൻ 550 ദശലക്ഷം ഫീച്ചർ ഫോണുകളിലേക്ക് വികസിപ്പിക്കുന്നതിനായി കേന്ദ്രം ശ്രമങ്ങൾ നടത്തുന്നുണ്ട്. കൂടാതെ എല്ലാ ഇന്ത്യൻ ഭാഷകളിലും പ്രാവീണ്യമുള്ള ഇന്ററാക്ടീവ് വോയ്സ് റെസ്പോൺസ് സിസ്റ്റവും (ഐവിആർഎസ്) വികസിപ്പിക്കും. കോവിഡ് -19 ലക്ഷണങ്ങൾ പരിശോധിക്കാൻ ഈ ഐവിആർഎസ് ഉപയോക്താക്കളോട് സംസാരിക്കും. രോഗലക്ഷണങ്ങൾ ഉള്ളവരുണ്ടെങ്കിൽ പ്രാദേശിക ആരോഗ്യ അധികാരികൾക്ക് ഓട്ടോമാറ്റിക്കായി അറിയിപ്പ് നൽകുന്നതാണ്.
Leave a Reply