പനി പരിശോധനയ്ക്കുള്ള ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പവേർഡ് ഫെയ്സ് ഡിറ്റക്ഷൻ സാങ്കേതികവിദ്യയുള്ള തെർമൽ ആൻഡ് ഒപ്റ്റിക്കൽ ഇമേജിംഗ് ക്യാമറ തിരുവനന്തപുരത്ത് ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു. ട്രൈപോഡിൽ ബന്ധിപ്പിച്ച് മൊബൈൽ യൂണിറ്റായി ഇതിനെ ഉപയോഗിക്കാവുന്നതാണ്. താപനിലയും പ്രത്യേകം സജ്ജീകരിച്ച് പരിശോധിക്കാം. സാമൂഹിക അകലം പാലിച്ചുവരുന്ന എത്ര വലിയ ജനക്കൂട്ടത്തെയും തെർമൽ ഒപ്റ്റിക്കൽ ഇമേജിംഗ് ക്യാമറ ഉപയോഗിച്ച് പരിശോധിക്കുവാൻ സാധിക്കുന്നതാണ്.
തിരുവനന്തപുരം എംപി ശശി തരൂരാണ് ആഗോള സൗഹൃദവും എംപി ഫണ്ടും ഉപയോഗിച്ച് ഈ ഉപകരണവും വാങ്ങി സംസ്ഥാനത്തിന്റെ കോവിഡ് പ്രതിരോധത്തിന് ശക്തിപകർന്നത്. ജർമ്മനിയിലെ ട്രൈബിക് ഇ കെ എന്ന കമ്പനിയിൽ നിന്ന് വാങ്ങിയ ഈ ഉപകരണം തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് ജാർഖണ്ഡിലേക്ക് പോയ അതിഥി തൊഴിലാളികളെ സ്ക്രീൻ ചെയ്യുവാനാണ് ആദ്യമായി ഉപയോഗിച്ചത്. 560986 രൂപയാണ് ഈ തെർമൽ ഒപ്റ്റിക്കൽ ഇമേജിംഗ് ക്യാമറയുടെ വില.
Leave a Reply