ഷവോമി തങ്ങളുടെ മുൻനിര ഉൽപ്പന്നമായ മി നോട്ട് 10 പ്രോയുടെ പുതിയ പതിപ്പ് പുറത്തിറക്കിയിരിക്കുന്നു. 64 മെഗാപിക്സൽ പ്രാഥമിക ലെൻസ്,8 എംപി അൾട്രാ വൈഡ് ആംഗിൾ ക്യാമറ, 2 എംപി മാക്രോ ലെൻസ്, 5 എംപി ഡെപ്ത് ക്യാമറ എന്നിവയുൾപ്പെട്ട ക്വാഡ് ക്യാമറ സജ്ജീകരണമാണ് ഇതിൽ നൽകിയിട്ടുള്ളത്. 6.4 ഇഞ്ച് ഫുൾ എച്ച്ഡി + AMOLED ഡിസ്‌പ്ലേ, 32 എംപി സെൽഫി ക്യാമറ, സ്‌നാപ്ഡ്രാഗൺ 730 ജി SoC എന്നിവ പ്രധാന ഘടകഭാഗങ്ങളാണ്. 30W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്‌ക്കുന്ന 5260mAh ബാറ്ററിയാണ് ഇതിൽ നൽകിയിരിക്കുന്നത്.5 ജി കണക്റ്റിവിറ്റിയെ ഹാൻഡ്സെറ്റ് പിന്തുണയ്‌ക്കുന്നില്ല. 6 ജിബി റാം+64 ജിബി സ്റ്റോറേജ് ,8 ജിബി റാം+128 ജിബി സ്റ്റോറേജ് വേരിയന്റുകൾക്ക് യഥാക്രമം 28000, 33000 രൂപയാണ് വിലകൾ.
Leave a Reply