ഷവോമിയുടെ പുതിയ റെഡ്മി നോട്ട് 9 സ്മാർട്ട്ഫോൺ യൂറോപ്പിൽ അവതരിപ്പിച്ചിരിക്കുന്നു. ആഗോളതലത്തിൽ അവതരിപ്പിച്ച റെഡ്മി ഉപകരണങ്ങളോടൊപ്പമാണ് മി നോട്ട് 10 ലൈറ്റും പുറത്തിറക്കിയിരിക്കുന്നത്. ഫുൾ എച്ച്ഡി + റെസല്യൂഷനുള്ള 6.5 ഇഞ്ച് ഐപിഎസ് എൽസിഡി പാനലാണ് ഉപകരണത്തിന് നൽകിയിട്ടുള്ളത്. ഡിസ്പ്ലേയ്ക്ക് ഗോറില്ല ഗ്ലാസ് 5 പരിരക്ഷയും ലഭിക്കുന്നു. ലെൻസുകൾക്ക് കീഴിലുള്ള കപ്പാസിറ്റീവ് ഫിംഗർപ്രിന്റ് സെൻസറുള്ള റിയർ പാനലിൽ ക്വാഡ് ക്യാമറ സജ്ജീകരണവും റെഡ്മി നോട്ട് 9ന്റെ സവിശേഷതയാണ്.
ക്വാഡ് ക്യാമറ സജ്ജീകരണത്തിൽ f/ 1.79 അപ്പേർച്ചറുള്ള 48mp സാംസങ് GM1 പ്രൈമറി ലെൻസ്, f/ 2.2 അപ്പേർച്ചറുള്ള 8mp അൾട്രാ വൈഡ്, f/ 2.4 ഉള്ള 2mp മാക്രോ ലെൻസ്, 2mp ഡെപ്ത് സെൻസർ എന്നിവ ഉൾപ്പെടും. 13mp സെൽഫി ക്യാമറയ്ക്കായി ഹാൻഡ്സെറ്റിന്റെ ഒരു കോണിൽ പഞ്ച് ഹോൾ നൽകിയിരിക്കുന്നു.
മീഡിയടെക്കിന്റെ ഹീലിയോ G85 പ്രോസസ്സറിലാണ് ഇത് പ്രവർത്തിക്കുന്നത്. 3GB റാം +64GBസ്റ്റോറേജ്, 4GB റാം+128GB സ്റ്റോറേജ് വേരിയന്റുകളിൽ ഹാൻഡ്സെറ്റ് ലഭ്യമാണ്. ഇവയ്ക്ക് യഥാക്രമം 15000രൂപയും 19000 രൂപയാണ് ഏകദേശവില. റെഡ്മി നോട്ട് 9 സ്മാർട്ട്ഫോൺ പച്ച, വെള്ള, ഗ്രേ നിറങ്ങളിൽ ലഭ്യമാണ്.
Leave a Reply