ഗൂഗിൾ ഡൂഡിൽ ഗെയിമുകൾ – ഗൂഗിളിന്റെ ‘സ്റ്റേ ആൻഡ് പ്ലേ അറ്റ് ഹോം’ സംരംഭത്തിന്റെ ഭാഗമായി ഇന്ററാക്ടീവ് ഗെയിമുകൾ തിരികെ കൊണ്ടുവന്നിരുന്നിരിക്കുന്നു. ഏപ്രിൽ 27ന് ആരംഭിച്ച ഈ സവിശേഷത രണ്ട് ആഴ്ച്ചത്തേയ്ക്കാണ് പ്രവർത്തിക്കുക.ഓരോ ദിവസവും പുതിയ ഗെയ്മുകളാണ് ഉൾപ്പെടുത്തുന്നത്. സെർച്ച് എഞ്ചിൻ ഭീമനായ ഗൂഗിൾ അതിന്റെ ഡിജിറ്റൽ ആർക്കൈവിൽ നിന്നും 10 പ്രിയപ്പെട്ട ഡൂഡിൽ ഗെയിമുകൾ ആണ് ഇതിലേക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. പുതിയ ഡൂഡിൽ ആയി സമീപകാലത്ത് പ്രശസ്തമായ ഗെയ്മുകളെ ഹോം പേജിൽ ഉൾപ്പെടുത്തുന്നത്. കുട്ടികൾക്കായി സൃഷ്ടിച്ച പ്രോഗ്രാമിംഗ് ഭാഷയായ ലോഗോയുടെ അമ്പതാം വാർഷികം ആഘോഷിക്കുന്നതിനായി 2017 ൽ ആദ്യമായി എത്തിച്ചേർന്ന “കോഡിംഗ് ഫോർ കാരറ്റ്” ഗെയിം ഇതിനോടകം ഇതിൽ ഉൾപ്പെടുത്തി കഴിഞ്ഞിരിക്കുന്നു. ലളിതമായ ഗെയിം ഉപയോഗിച്ച് കോഡിംഗിന്റെ അടിസ്ഥാനകാര്യങ്ങൾ പഠിക്കാൻ ഇത് കുട്ടികളക്ക് അവസരം നൽകുന്നു.
Leave a Reply