കോവിഡ്-19 ന്റെ വ്യാപനം വീഡിയോ കോൺഫറൻസിംഗ് ആപ്ലിക്കേഷനുകളുടെ ഡിമാൻഡിൽ വൻ കുതിച്ചുചാട്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഗൂഗിളിന്റെ മീറ്റ് വീഡിയോ കോൺഫറൻസിംഗ് സേവനം പ്രതിദിനം മൂന്ന് ദശലക്ഷം ഉപയോക്താക്കളെ ചേർക്കുന്നുണ്ടെന്ന് സിഇഒ സുന്ദർ പിച്ചൈ പറഞ്ഞു. ജനുവരി മുതൽ 30 മടങ്ങ് ഉപയോഗമാണ് വർദ്ധിച്ചിരിക്കുന്നത്. ഗൂഗിൾ മീറ്റിൽ പ്രതിദിനം 100 ദശലക്ഷം സജീവ പങ്കാളികളുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഗൂഗിൾ മീറ്റിൽ ഇപ്പോൾ ഒരേ സമയം 16 പേരെ വീഡിയോകോളിൽ ഉൾപ്പെടുത്താം. കമ്പനിയുടെ എന്റർപ്രൈസ് ഇമെയിൽ, ഉൽപ്പാദനക്ഷമത ഉപകരണം വാഗ്ദാനം ചെയ്യുന്ന ഗൂഗിളിന്റെ ജി സ്യൂട്ടിനുള്ളിൽ മീറ്റ് വീഡിയോ കോൺഫറൻസിംഗ് ബണ്ടിൽ ചെയ്തിരിക്കുന്നു.
Leave a Reply