ആപ്ലിക്കേഷനിലെ ക്വിസ് ഉപയോഗിച്ച് പി‌എം കെയർസ് ഫണ്ടിലേക്ക് സംഭാവന നൽകുവാനൊരുങ്ങി ടിക് ടോക്ക്

ചൈനീസ് വീഡിയോ ഷെയറിംഗ് സോഷ്യൽ നെറ്റ്‌വർക്കിംഗ് സേവനമായ ടിക്ടോക്ക് ഉപയോക്തൃ സമൂഹത്തെ ഒരുമിച്ച് കൊണ്ടുവരുന്നതിനും കൊറോണ വൈറസിന്റെ വ്യാപനത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുമായി സംഘടിപ്പിച്ച ‘ഖെലോജ് ആപ്, ജീതേഗ ഇന്ത്യ’ എന്ന ഇൻ-ആപ്പ് ക്വിസ് ഉപയോഗിച്ച് പി‌എം കെയേഴ്സ് ഫണ്ടിലേക്ക് സംഭാവന നൽകാൻ സൗകര്യമൊരുക്കിയിരിക്കുന്നു.

11 പ്രാദേശിക ഭാഷകളിലാണ് ക്വിസ് ഉപയോക്താക്കൾക്ക് ലഭ്യമാക്കിയിട്ടുള്ളത്. അഞ്ച് ദിവസത്തിനുള്ളിൽ രാജ്യത്താകമാനം ടിക്ക്ടോക്ക് ഉപയോക്താക്കളിൽ നിന്ന് 70 ലക്ഷത്തിലധികം എൻ‌ട്രികൾ ലഭിച്ചു.

മൈഗോവ്, പി‌ഐ‌ബി, ഡബ്ല്യു‌എ‌ച്ച്‌ഒ, യു‌എൻ‌ഡി‌പി ഇന്ത്യ, യുണിസെഫ് ഇന്ത്യ തുടങ്ങിയ പങ്കാളികളുമായി  ചേർന്നുള്ള ഉള്ളടക്കങ്ങൾ പ്ലാറ്റ്‌ഫോമിൽ ഉയർത്തിക്കൊണ്ട് കോവിഡ് -19 മായി ബന്ധപ്പെട്ട സുരക്ഷാ നടപടികളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് ഫെബ്രുവരി മുതൽ ടിക് ടോക്ക് നിരവധി സംരംഭങ്ങൾ നടത്തുന്നുണ്ട്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*