വെർച്വൽ ക്ലാസ് റൂം സൃഷ്ടിച്ച് കേരളത്തിലെ എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ കോവിഡ് 19 ഹാക്കത്തോണിൽ വിജയികളായി

കണ്ണൂരിലെ ഗവൺമെന്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ വിദ്യാർത്ഥികളായ അഭിനന്ദ് സി, ശിൽപ രാജീവ് എന്നിവർ യു എസ് എ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മൊട്വാനി ജഡേജ ഫാമിലി ഫൗണ്ടേഷനും ഹാക്കർ എർത്തും സംയുക്തമായി കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി നടത്തിയ ഹാക്കത്തോണിൽ ഒന്നാമതെത്തി. ഐക്ലാസ്റൂം എന്നറിയപ്പെടുന്ന ആധുനിക വെർച്വൽ ക്ലാസ് റൂം തയ്യാറാക്കിയാണ് ഇവർ നേട്ടം കൈവരിച്ചത്. 10000 യുഎസ് ഡോളറിന്റെ പുരസ്കാരത്തിനാണ് ഇവർ അർഹരായിരിക്കുന്നത്. ലക്ചർ റെക്കോഡിംഗ് മുതൽ ഓൺലൈനായി അസൈൻമെന്റുകളും പ്രോജക്ടുകളും സമർപ്പിക്കുവാൻ വരെ സാധിക്കുന്ന ഒരു ആശയമാണ് ഐക്ലാസ്സ്റൂമിലൊരുക്കിയിരുന്നത്.

പകർച്ചവ്യാധിയുടെ സമയത്ത് തടസ്സമില്ലാത്ത പഠനത്തിനായി ഒരു സോഷ്യൽ മീഡിയ-ടൈപ്പ് ഇന്റർഫേസിലൂടെ ഇത് വിദ്യാർത്ഥികളുമായി അധ്യാപകരെ ബന്ധിപ്പിക്കുന്നു. ലോക്ക് ഡൗൺ സമയത്ത് പ്രതിസന്ധി നേരിടാൻ ഓപ്പൺ സോഴ്‌സ് പരിഹാരങ്ങൾ സൃഷ്ടിക്കാൻ ഇന്ത്യയിൽ നിന്ന് ആയിരക്കണക്കിന് ഇന്നോവേറ്റ്ഴ്സും ഡവലപ്പർമാരും ആണ് ഓൺലൈൻ മത്സരത്തിൽ പങ്കാളികളായത്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*