മേറ്റ്പാഡ് എന്ന പേരിൽ പുതിയ ടാബ്ലെറ്റ് പിസി ഹുവായ് പുറത്തിറക്കി. 10.4 ഇഞ്ച് ഡിസ്പ്ലേ, ഐപിഎസ് പാനൽ, 2,000 x 1,200 പിക്സൽ റെസല്യൂഷൻ എന്നിവ ഉൾക്കൊള്ളുന്നതാണീ ഡിവൈസ്. കിരിൻ 810 പ്രോസസ്സറിലാണ് ഡിവൈസ് പ്രവർത്തിക്കുന്നത്. 4 ജിബി റാം+64 ജിബി ഇന്റേണൽ സ്റ്റോറേജ് വൈ-ഫൈ, 6 ജിബി റാം+128 ജിബി ഇന്റേണൽ സ്റ്റോറേജ് വൈ-ഫൈ എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ ഇത് ലഭ്യമാണ്. കൂടാതെ,6 ജിബി+128 ജിബി LTE മോഡലും ഉണ്ട്. ടൈപ്പ്-സി പോർട്ട് വഴി 18W ചാർജ്ജിംഗ് സാധ്യമാക്കുന്ന 7250 എംഎഎച്ച് ബാറ്ററിയാണ് മേറ്റ്പാഡിന്റെ മറ്റൊരു വലിയ സവിശേഷത.
ഹുവായ് മേറ്റ്പാഡിന് ഡ്യുവൽ 8 മെഗാപിക്സൽ ക്യാമറകളുണ്ട്. ഉടൻ തന്നെ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്ന ഹുവായ് മേറ്റ്പാഡിന് ഏകദേശം 20000 രൂപ വിലവരും.
Leave a Reply