കൊറോണ വൈറസിനെ കുറിച്ചുള്ള വിവരങ്ങൾ നൽകുന്ന ധാരാളം ആപ്ലിക്കേഷനുകൾ രാജ്യത്തുണ്ട്. എന്നാൽ ഇന്ത്യയിലെ മെഡിക്കൽ സമൂഹത്തിനായി പൂർണമായും സമർപ്പിച്ചിരിക്കുന്ന ആദ്യത്തെ സേർച്ച് എഞ്ചിൻ ആണ് vilokana.in. കണ്ടെത്തൽ എന്ന അർത്ഥം വരുന്ന സംസ്കൃതപദമായ വിലോകന എന്ന പദം ഉൾപ്പെടുത്തി തയ്യാറാക്കിയിട്ടുള്ള ഈ സേർച്ച് എഞ്ചിൻ കോവിഡ് 19 മെഡിക്കൽ ഗവേഷകർക്ക് ഉപകരിക്കുന്നതാണ്. കേരളത്തിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്മെന്റിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിഭാഗത്തിലെ വിദ്യാർത്ഥികളും അധ്യാപകരും ചേർന്നാണ് ഈ സേർച്ച് എഞ്ചിൻ തയ്യാറാക്കിയിരിക്കുന്നത്.
വിഷയത്തെക്കുറിച്ചുള്ള പ്രസക്തമായ വിവരങ്ങൾ ആക്സസ് ചെയ്യുന്നതിനായി ഗവേഷകർക്ക് ഒരു കീവേഡ് ടൈപ്പ് ചെയ്ത് വിവരങ്ങൾ തിരയാവുന്നതാണ്. ശരിയായ വിവരങ്ങളിലേക്ക് വളരെ വേഗത്തിൽ ഉപയോക്താക്കളെ സേർച്ച് എഞ്ചിൻ നയിക്കും. വിശകലനത്തിനായി ഏതെങ്കിലും സയന്റിഫിക് ടെക്സ്റ്റ് അപ്‌ലോഡ് ചെയ്യാനുള്ള ഓപ്ഷനും ഇതിലുണ്ട്.
Leave a Reply