ജനപ്രിയ ഫോട്ടോഷെയറിങ് ആപ്ലിക്കേഷനായ ഇൻസ്റ്റഗ്രാം ലോകമെമ്പാടും കോവിഡ്-19 മൂലം മരണമടഞ്ഞ ഉപയോക്താക്കളുടെ അക്കൗണ്ടുകൾക്കായി ഒരു പുതിയ മെമ്മോറിയൽ സവിശേഷത ഒരുക്കുന്നു. അക്കൗണ്ട് ഉടമയുടെ അക്കൗണ്ട് നെയിംമിനു താഴെയായി ” ഓർമ്മിക്കുന്നു”(Remembering)എന്ന ബാനർ നൽകുന്നു. ഇൻസ്റ്റഗ്രാംമിന്റെ ഈ നീക്കത്തിലൂടെ കോവിഡ് പകർച്ചവ്യാധി മൂലം ജീവൻ നഷ്ടപ്പെട്ടയാളുടെ അക്കൗണ്ട് ആണിത് എന്നൊരു യാഥാർത്ഥ്യം അറിയിക്കുകകൂടിയാണ്.
മരണമടഞ്ഞ ഒരാളുടെ ഇൻസ്റ്റഗ്രാം പ്രൊഫൈൽ ഡീആക്ടിവേറ്റ് ആക്കുന്നതിനോ മെമ്മോറിയല്ലൈസ്ഡ് ചെയ്യുന്നതിനോ വേണ്ടി, ഒരു സുഹൃത്തിനോ കുടുംബാംഗങ്ങൾക്കോ കമ്പനിയിലേക്ക് റിപ്പോർട്ട് ചെയ്യാൻ കഴിയും. ഇതിനായി ഒരു ഫോം പൂരിപ്പിച്ചു കൊടുക്കേണ്ടതായുണ്ട്.
Leave a Reply