ലോക ജനസംഖ്യയുടെ പകുതിയിലധികം പേരും വീട്ടിൽ ഇരുന്ന് ജോലി ചെയ്യാൻ തുടങ്ങിയതുമുതൽ വീഡിയോ കോളിംഗ് പ്ലാറ്റ്ഫോമുകൾക്ക് ആവശ്യക്കാർ ഏറെയാണ്. 2019 ഡിസംബറിൽ 10 മില്ല്യൺ ഉപയോക്താക്കൾ മാത്രമുണ്ടായിരുന്ന വീഡിയോ കോൺഫറൻസിങ് ആപ്ലിക്കേഷൻ സൂമിന് 2020 മാർച്ചിൽ 200 മില്ല്യൺ ഉപയോക്താക്കൾ ആയി. ഈ നേട്ടം നിലവിലുള്ള മറ്റ് വീഡിയോ കോളിംഗ് പ്ലാറ്റുഫോമുകൾ ആയ ഗൂഗിൾ ഡിയോ, മൈക്രോസോഫ്റ്റ് ഉടമസ്ഥതയിലുള്ള സ്കൈപ്പ് എന്നിവയ്ക്ക് ഭീഷണി ഉയർത്തുന്നു. ഇതിന്റെ ഭാഗമെന്നോണം തങ്ങളുടെ സേവനത്തിൽ ഒരു വീഡിയോ കോളിന്റെ ഇടയ്ക്ക് ഉപയോക്താക്കൾക്ക് അവരുടെ പശ്ചാത്തലം മാറ്റാൻ അനുവദിക്കുന്ന സവിശേഷത സ്കൈപ്പ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നു. ഒരു ഉപയോക്താവിന് പശ്ചാത്തലം പൂർണ്ണമായും മങ്ങികാണനോ അല്ലെങ്കിൽ ഇഷ്ടാനുസരണം ഒരു പശ്ചാത്തലം തിരഞ്ഞെടുക്കാനോ കഴിയും. വരും ആഴ്ചകളിൽ വിൻഡോസ്, മാക്, ലിനക്സ് എന്നീ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ഈ ഒരു സവിശേഷത ലഭ്യമാക്കും.
സ്കൈപ്പിൽ നിങ്ങൾ ഒരു വീഡിയോ കോൾ ആരംഭിക്കുമ്പോൾ, വീഡിയോ ഐക്കണിൽ പോവുക. ഇതിൽ പശ്ചാത്തല എഫക്ട് തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ലഭിക്കും. അതിൽ ക്ലിക്ക് ചെയ്യുക. നിങ്ങൾ ഓപ്ഷൻ തിരഞ്ഞെടുത്ത് കഴിഞ്ഞാൽ നിലവിലെ പശ്ചാത്തലം തിരഞ്ഞെടുത്ത ഓപ്ഷൻ ആകുന്നു. മുൻപ് ചേർത്ത പശ്ചാത്തലം തിരഞ്ഞെടുക്കാനും ഇതിൽ അവസരം നൽകുന്നു.
Leave a Reply