എല്ലാ ബ്രാൻഡുകളിലേയും പിസി ഉപയോക്താക്കൾക്ക് തടസ്സമില്ലാതെ പ്രവർത്തിക്കാനും പ്രവർത്തനപ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമായി എച്ച് പിയുടെ സൗജന്യ ഹെൽപ്ഡെസ്ക് ഇന്ത്യയിൽ ആരംഭിച്ചിരിക്കുന്നു.
വ്യക്തിഗത ഉപയോക്താക്കൾക്ക്, ഈ സേവനം മെയ് 31 വരെ സൗജന്യമായി ലഭിക്കുമ്പോൾ ചെറുകിട, ഇടത്തരം ബിസിനസ് (SMB) ഉപയോക്താക്കൾക്ക് രജിസ്ട്രേഷൻ തീയതി മുതൽ ഒരു മാസത്തേക്ക് നിശ്ചിത കാലയളവ് വരെ സേവനം ലഭിക്കുമെന്നും കമ്പനി അറിയിച്ചു.
സർട്ടിഫൈഡ് ആയിട്ടുള്ള എച്ച്പി ടെക്നീഷ്യൻസിന്റെ സേവനം 24/7 ലഭിക്കും. ജനറൽ പെർഫോമൻസ്, സെക്യൂരിറ്റി, കോൺഫിഗറേഷൻ, കണക്റ്റിവിറ്റി, ഓപ്പറേറ്റിംഗ് സിസ്റ്റം, ഇൻസ്റ്റാളേഷൻ തുടങ്ങിയവയുടെ പ്രശ്നങ്ങൾക്ക് ആയി ബന്ധപ്പെടാവുന്നതാണ്.ഹെൽപ്പ്ഡെസ്ക് കൈകാര്യം ചെയ്യാൻ പരിശീലനം നേടിയ ഒരു ടീമിനെയാണ് കമ്പനി ഇതിനായി തയ്യാറാക്കിയിട്ടുള്ളത്.
Leave a Reply