2017- ല് അമേരിക്കയിൽ പുറത്തിറങ്ങിയ മെസ്സഞ്ചർ സേവനം ഇപ്പോൾ ആഗോളതലത്തിൽ ഇന്ത്യ ഉൾപ്പെടെ 75 രാജ്യങ്ങളിൽ ലഭ്യമായിരിക്കുന്നു. 13 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് വേണ്ടി പ്രത്യേകമായി രൂപകൽപ്പന ചെയ്ത മെസ്സേജിംഗ് ആപ്ലിക്കേഷനാണിത്. പെരന്റൽ കൺട്രോളിങും കുട്ടികളെ ഗ്രൂപ്പുകളുമായി കണക്ട് ചെയ്യുന്നതിന് അധ്യാപകരെ അനുവദിച്ചുകൊണ്ടുള്ള ഫീച്ചറുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അധ്യാപകർക്ക് കുട്ടികളെ ഒരു ഗ്രൂപ്പിലേക്ക് ചേർക്കാൻ അനുവദിച്ചുകൊണ്ടുള്ള ഓപ്ഷൻ മെസ്സഞ്ചർ കിഡ്സ് ലഭ്യമാക്കിയിരിക്കുന്നു. ഈ ആപ്ലിക്കേഷനിലെ ഒരു ഗ്രൂപ്പിലേക്ക് കുട്ടിയെ ബന്ധിപ്പിക്കുന്നതിന് മാതാപിതാക്കൾ അംഗീകരിക്കേണ്ടതായുണ്ട്. കുട്ടികൾ ആപ്പിൽ പുതിയ കോൺടാക്റ്റുകൾ ചേർക്കുമ്പോൾ അത് മാതാപിതാക്കൾക്ക് അറിയുവാനും അവരുടെ ഡാഷ് ബോർഡിൽ നിന്ന് നേരിട്ട് കോണ്ടാക്റ്റ്സ് മാനേജ് ചെയ്യാനും സാധിക്കും. വിദൂര പഠനത്തിന്റെയും ഒറ്റപ്പെടലിന്റെയും വെല്ലുവിളികളെ നേരിടാൻ കുട്ടികളെ സഹായിക്കാൻ മെസ്സഞ്ചർ കിഡ്സിനു സാധിക്കുമെന്നാണ് ഫെയ്സ്ബുക്ക് അഭിപ്രായപ്പെടുന്നത്.
റിലയൻസ് ഇൻഡസ്ട്രീസുമായി ചേർന്ന് ഫെയ്സ്ബുക്ക് , ജിയോ പ്ലാറ്റ്ഫോമിലേക്ക് 43574 കോടി രൂപയുടെ കരാർ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ വന്നിരിക്കുന്ന ഈ നീക്കത്തിൽ ഇന്ത്യയിലെ യുവജനങ്ങൾക്ക് മിതമായ നിരക്കിൽ മൊബൈൽഫോൺ സബ്സ്ക്രിപ്ഷനുകളും വാഗ്ദാനം ചെയ്യുന്നുണ്ട്.
Leave a Reply