നുബിയ പുതിയ മിഡ് റേഞ്ച് സീരീസ് ആയ നുബിയ പ്ലേ സ്മാർട്ട്ഫോൺ പുറത്തിറക്കിയിരിക്കുന്നു. ഗെയിമിംഗ് പ്രേക്ഷകരെ ലക്ഷ്യമിട്ടാണ് പുതിയ സീരിസ് കമ്പനി ആരംഭിച്ചത്. ചൈനയിൽ പ്രകാശനം ചെയ്ത നുബിയ 5G പിന്തുണയ്ക്കും. ഒരു മിഡ് റേഞ്ച് സ്മാർട്ട്ഫോൺ ആണെങ്കിൽ തന്നെയും ഗെയിമർമാരെ ആകർഷിക്കുന്നതിന് പല മുൻനിര സവിശേഷതകളും ഉൾപ്പെടുത്തിയിരിക്കുന്നു.
6.65-ഇഞ്ച് ഫുൾ HD+ ഡിസ്പ്ലേ ഒപ്പം തന്നെ 144Hz റിഫ്രഷ് റേറ്റ് ഉണ്ട്. 5G കണക്ടിവിറ്റിയുള്ള ഈ സ്മാർട്ട്ഫോണിന് സ്നാപ്ഡ്രാഗൺ 765G ആണ് ചിപ്പ്സെറ്റ്. ഗെയിമിംഗ് എളുപ്പം ആകാൻ വേണ്ടി ഷോൾഡർ ബട്ടൺ നൽകിയിട്ടുണ്ട്.
കൂടിയ റിഫ്രഷ് റേറ്റ് പിന്തുണയ്ക്കുന്നതിന് വേണ്ടി 240Hz സാംപ്ലിങ് റേറ്റ് ഉണ്ട്. ഇൻ ബിൽറ്റ് ഫിംഗർപ്രിന്റ് സെൻസർ ആണ് മറ്റൊരു പ്രത്യേകത. ട്രിപ്പിൾ ലെൻസ് ക്യാമറ ആണ് ഇതിനുള്ളത്, പ്രൈമറി ലെൻസ് 48എംപി സോണി IMX582 സെൻസർ കൂടാതെ തന്നെ 8എംപി അൾട്രാ-വൈഡ് ലെൻസും 2എംപി മാക്രോ ലെൻസും ഉണ്ട്. ഫ്രണ്ട് ക്യാമറ 12എംപി ആണ്.30W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയുന്ന 5100mAh ബാറ്ററി.
ചൈനീസ് കസ്റ്റമേഴ്സിന് ഇപ്പോൾ പ്രീ ഓർഡർ ചെയാൻ സാധികും. 6ജിബി റാം വരെ 128ജിബി സ്റ്റോറേജ് വരെ ഉള്ള മോഡൽ ലഭ്യമാണ്. ഏറ്റവും കൂടിയ മോഡലിന് ഏകദേശം 33,000 രൂപ വരും.
Leave a Reply