ആഗോള ലോക്ക്ഡൗൺ കാരണം വാട്സാപ്പിലെ പ്രവർത്തനം കഴിഞ്ഞ ഏതാനും ആഴ്ചകളായി പലമടങ്ങ് വർധിച്ചു. ലോകമെമ്പാടുമുള്ള ഡിമാൻഡ് വർധിക്കുന്നതനുസരിച്ചു യൂസർ എക്സ്പീരിയൻസ് മെച്ചപ്പെടുത്താൻ കമ്പനി ശ്രമിക്കുന്നു. ഇതിന്റെ ഭാഗമായി പുതിയ ബീറ്റാ വേർഷനിൽ കൊണ്ടുവന്ന സവിശേഷതകൾ ഏതൊക്കെയാണെന്നു നോക്കാം.
വാട്സ്ആപ്പ് ഗ്രൂപ്പ് കോളിങ് : ഇപ്പോഴ്ത്തെ വീഡിയോ കോളിങ് പരിമിതിയായി നാല് പേരിൽനിന്ന് കൂട്ടാൻ ഉള്ള ശ്രെമം ആണ് വാട്സ്ആപ്പ് നടത്തുന്നത്. കൂടുതൽ സുരക്ഷിതമായ വീഡിയോ കോൺഫറൻസിംഗ് ആപ്ലിക്കേഷൻ ആയുള്ള ഡിമാൻഡിലെ വർദ്ധനവ് പരിഗണിച്ചാണ് വാട്സ്ആപ്പിന്റെ ഈ ഒരു നീക്കം.
ഫോർവേഡഡ് മെസ്സേജസ് നിയന്ത്രിക്കുന്നു :ഫോർവേഡഡ് മെസ്സേജസ് വഹട്സപ്പിന്റെ അടിത്തറയുടെ അവിഭാജ്യ ഘടകമാണ്, പക്ഷെ തെറ്റായ വിവരങ്ങളും വ്യാജവാർത്തകളും പ്രചരിപ്പിക്കുന്നതിൽ ഒരു ഉപകരണം കൂടി ആണിത്. അതിനാൽ തന്നെ പുതിയ അപ്ഡേറ്റ് വഴി ഒരു മെസ്സേജ് 5ഇൽ കൂടുതൽ തവണ ഫോർവേഡ് ചെയാൻ സാധിക്കില്ല.
ഫോർവേഡഡ് മെസ്സേജ് പരിശോധന : ബീറ്റ വേർഷനിൽ, ആപ്പിലെ ഫോർവേഡഡ് മെസ്സേജസിന്റെ അടുത്തായി ഒരു തിരയൽ ചിഹ്നം കാണിക്കുന്ന. ചിഹ്നത്തിൽ ടാപ്പ് ചെയ്യുന്നതുവഴി സന്ദേശത്തിന്റെ ആധികാരികത പരിശോധിക്കാൻ കഴിയും ഒരു വേരിഫിക്കേഷൻ പേജിലേക് കൊടുപോകും.
ഫോട്ടോകൾ, GIF തിരയാം : പുതിയ അപ്ഡേറ്റിൽ ഉപയോക്താക്കൾക്ക് ഫോട്ടോകളും വീഡിയോയും പോലുള്ള മീഡിയ ഫയലുകളും ആപ്ലിക്കേഷനിൽ തിരിയാൻ സാധിക്കുന്നു.
വീഡിയോ കോൾ എളുപ്പത്തിൽ : വീഡിയോ കോൾ എളുപ്പം ആകാൻ വേണ്ടി നാലിൽ താഴെ ഉള്ള ഗ്രൂപ്പിൽ വീഡിയോ കാൾ ബട്ടണിൽ അമർത്തിയാൽ മതി. ഇതിലൂടെ ഗ്രൂപ്പിലെ എല്ലാവരും ആയും വീഡിയോ കോൾ ചെയാൻ സാദിക്കുന്ന.
ഒരേ നമ്പർ പല ഫോണിൽ :പുതിയ അപ്ഡേറ്റിൽ ഒരേ ഫോൺ നമ്പർ വെച്ച് പല ഫോണിൽ ആയിട്ടു വാട്സ്ആപ്പ് ആക്ടിവട്ടെ ചെയാൻ സാധിക്കുന്നു.
Leave a Reply