ഗിഗ് ഇക്കോണമി: സ്വാതന്ത്രതയിലൂന്നിയ ഇക്കോണമി

ഡിജിറ്റൽ ഓൺലൈൻ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകൾ ഫ്രീലാൻസ് വർക്കുകൾ കൂടുതലായി പ്രോത്സാഹി പ്പിക്കുന്നു.  ഗിഗ്  എന്നത്  പൊതുവായി പാർട്ട്  ടൈം  വർക്കുകളിലൂന്നിയ   മ്യൂസിഷ്യൻസിനെ  സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന  പദമാണ് .ഇന്ന്  ഫ്രീ ലാൻസ്  വർക്കുകൾ ചെയ്യുന്നവരും പാർട്ട് ടൈം കോണ്ട്രാക്റ്റുകളിൽ  ഏർപ്പെട്ടിരിക്കുന്നവരും ഈ എക്കോണമിയിൽ ഉൾപ്പെടുന്നു. കൂടാതെ ആമസോൺ ,ഫ്ലിപ്കാർട്ട് തുടങ്ങിയ ഇ – കോമേഴ്‌സ് വെബ് സൈറ്റുകളിൽ വർക്ക്‌ ചെയ്യുന്നവരും , ഫുഡ്  ഡെലിവറി  ആപ്പുകളായ zomato , dunzo  , swiggy  മുതലായയിൽ വർക്ക് ചെയ്യുന്നവരെല്ലാം വർക്ക്  ഫ്രം ഹോം വഴി ഗിഗ്‌  എക്കോണമിയെ  പിന്താങ്ങുന്നവരാണ് .      ‘My  phone  is  my  office ‘ എന്നതു  മോട്ടോയാക്കി സ്മാർട്ട്  ഫോണുകൾ  മുഖേന  വർക്ക്  ചെയ്യുന്ന  ഫ്രീ  ലാൻസ്  വർക്കേഴ്സിന്റെ  എണ്ണവും  ചെറുതല്ല . ഇവരിൽ  മിക്കവരും  മണിക്കൂറിൽ  20 മുതൽ  100  ഡോളർ  വരെ സമ്പാദിക്കുന്നവരാണ് . 

Payoneer എന്ന  ഡിജിറ്റൽ ഇ – കോമേഴ്സ്  പ്ലാറ്റ്ഫോം ഈയിടെ  നടത്തിയ പഠനത്തിന്റെ  ഭാഗമായി പ്രസിദ്ധീകരിച്ച  Freelancer IncomeReport ൽ പറയുന്നതനുസരിച്ച് ഫ്രീ ലാൻസ് വർക്ഫോഴ്‌സിൽ   70 % പേരും  35  വയസ്സിൽ താഴെയുള്ളവരാണ് 21  % പേർ  25 വയസ്സിൽ  താഴെയുള്ളവരും .പൂനെ  അടിസ്ഥാനമാക്കിയുള്ള  fin-tech  കമ്പനി  സിഇഒ     ‘ബോൺ’ ഫ്രീലാൻസ്  വർക്കുകൾ  സെൽഫ്  എംപ്ലോയ്‌മെന്റിനു  കരുത്തു പകരുമെന്നും  ലോകത്തുള്ള നാലിലൊന്നു ഫ്രീലാൻസ്  എംപ്ലോയേഴ്സും ഇന്ത്യയിലാണെന്നു അദ്ദേഹം അഭിപ്രായപ്പെടുന്നു .ഇത് ഗിഗ്  എക്കോണമിക്കു കൂടുതൽ  കരുത്തു പകരുന്നതാണ് . ഈ ട്രെൻഡ് ഭാവിയിൽ ഇനിയും ഉയർന്നു വരാനാണു സാധ്യത.   

About The Author

Be the first to comment

Leave a Reply

Your email address will not be published.


*