ടെലികോൺഫെറെൻസിങ് ആപ്പ് ആയ, സൂം, ഈ ഇടയായി വിവിധ സുരക്ഷാ പ്രശ്നങ്ങൾക്ക് വിധേയമായി. സൂമിന്റെ 5 ലക്ഷത്തോളം അക്കൗണ്ട് ആണ് ഡാർക്ക് വെബിൽ വിറ്റു പോയത്. കമ്പനിയുടെ പുതിയ അപ്ഡേറ്റ് എല്ലാം ഫ്രീസ് ചെയ്തതിനു ശേഷം ആണ് സെക്യൂരിറ്റി ഇഷ്യൂസിനെ ഇപ്പോൾ ഇവർ ഫോക്കസ് ചെയുന്നത്.
പാസ്സ്‌വേർഡ് ആവശ്യകത : പാസ്സ്‌വേർഡ് ആവശ്യകത ഒന്നും കൂടി കർശനമായിരിക്കും കൂടാതെ അഡ്മിൻ ഇത് നിയന്ത്രിക്കാനും കഴിയും. അഡ്മിനുകൾക് പാസ്സ്‌വേർഡിന്റെ നീളവും ഘടനയും തീരുമാനിക്കാൻ കഴിയും, സൂം പ്രഖ്യാപിച്ചു.
ക്രമരഹിതമായ മീറ്റിംഗ് ഐഡികൾ : മീറ്റിംഗ് ഐഡിയുടെ നീളം 9 അക്കത്തിൽ നിന്നും 11 അക്കത്തിലേക്ക് ആക്കി.
തേർഡ്-പാർട്ടി ഫയൽ ഷെയറിങ് : മികച്ച ഷെയറിങ് ഓപ്ഷൻനു തേർഡ് പാർട്ടി ഷെയറിങ് പ്ലാറ്റഫോം ആയ ബോക്സ്, ഡ്രോപ്പ്ബോക്സ്, വൺ ഡ്രൈവ് എന്നിവയുടെ പിന്തുണ സൂം ഇപ്പോൾ അനുവദിച്ചു.
ഡാഷ്‌ബോർഡ് പെർഫോമൻസ് : ഡാറ്റയുടെ കാലതാമസവും നഷ്ടമാവലും പരിഹരിച്ച് ഡാഷ്‌ബോർഡ് അപ്ഡേറ്റ് ചെയ്തു.
സൂം ചാറ്റ് പ്രിവ്യു : ഡെസ്ക്ടോപ്പ് ചാറ്റ് നോട്ടിഫിക്കേഷൻ ഇപ്പോൾ മെസ്സേജ് കാണിക്കുന്നതിന് പകരം മെസ്സേജുകളുടെ എണ്ണം കാണിക്കാൻ തുടങി.
Leave a Reply