ബാഗ്, പേഴ്‌സ്, താക്കോല്‍ ഇനി നഷ്ടപ്പെടില്ല; ജിയോ ടാഗ് പുറത്തിറക്കി

രാജ്യത്തെ ടെലികോം രംഗത്ത് വിപ്ലവം സൃഷ്ടിച്ച ജിയോ ഇപ്പോഴിതാ ജിയോ ടാഗ് എന്നൊരു പുതിയ സെക്യൂരിറ്റി ഡിവൈസ് അവതരിപ്പിച്ചിരിക്കുന്നു. ആപ്പിളിന്‍റെ എയർടാഗിന് സമാനമായ ഈ ഉല്പന്നം വിവിധ വസ്തുക്കളുമായി ബന്ധിപ്പിക്കാവുന്നതും അവ കാണാതായാൽ കണ്ടെത്തുന്നതിന് ഉപയോഗിക്കാവുന്നതുമാണ്.

ബാഗുകൾ, പേഴ്സുകൾ, കീചെയിൻ ഉൾപ്പടെയുള്ളവയുമായി ജിയോ ടാഗ് ബന്ധിപ്പിക്കാം. ബ്ലൂടൂത്ത് ഉപകരണമായ ജിയോ ടാഗ് അതിവേഗം ട്രാക്ക് ചെയ്യാനാകും. 9.5 ഗ്രാം ഭാരമുള്ള ഈ ഉപകരണം വെള്ള നിറത്തിൽ ചതുരാകൃതിയിലാണ് രൂപപ്പെടുത്തിയിരിക്കുന്നത്. ഒരു വർഷത്തോളം ഇതിന് ബാറ്ററി ലൈഫ് ഉണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. കെട്ടിടങ്ങൾക്കുള്ളിൽ 20 മീറ്ററും, പുറത്ത് 50 മീറ്ററും ഇതിന് റേഞ്ച് ലഭിക്കും.

നഷ്ടപ്പെട്ട സാധനങ്ങൾ കണ്ടെത്തുന്നതിന് പുറമെ ഇവയൊന്നും മറന്നുവെക്കാതിരിക്കാനും ജിയോ ടാഗ് ഉപയോക്താവിനെ ഓർമ്മപ്പെടുത്തുന്നതാണ്. ടാഗുമായി ബന്ധിപ്പിച്ച ഫോണിൽ സന്ദേശമയക്കുകയാണ് ചെയ്യുക. ടാഗിന്‍റെ അവസാന ലൊക്കേഷന്‍ തിരിച്ചറിയാന്‍ സാധിക്കുന്ന കമ്മ്യൂണിറ്റി ഫൈന്‍ഡ് നെറ്റ് വര്‍ക്ക് ഫീച്ചര്‍ ഇതിലുണ്ട്. ടാഗിന് സമീപത്തുള്ളവരുടെ ഫോണുകള്‍ തമ്മില്‍ ബന്ധിപ്പിച്ചുള്ള ഒരു നെറ്റ് വര്‍ക്ക് സൃഷ്ടിച്ചാണ് ഇതിന്‍റെ പ്രവര്‍ത്തന. ഒരു സ്ട്രിങും, രണ്ടാമതൊരു ബാറ്ററിയും ജിയോ ടാഗിനൊപ്പം ലഭിക്കും. ജിയോ ടാഗ് ഐഫോണിലും, ആന്‍ഡ്രോയിഡിലും പ്രവര്‍ത്തിക്കും.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*