ഉപയോക്താകൾ ഏറ്റവും കൂടുതൽ കാത്തിരുന്ന ഫീച്ചർ അവതരിപ്പിച്ച് ട്വിറ്റർ. പുതിയ അപ്ഡേഷന് പ്രകാരം ഇനി ട്വീറ്റുകൾ അയച്ചതിന് ശേഷം എഡിറ്റ് ചെയ്യാൻ സാധിക്കുന്നതാണ്. അതായത്, എഡിറ്റ് ബട്ടൺ എന്ന പുതിയ ഓപ്ഷൻ കൂടി ട്വിറ്റർ ആരംഭിച്ചിരിക്കുന്നു. തുടക്കത്തിൽ വെരിഫൈഡ് അക്കൗണ്ടുകൾക്ക് മാത്രമേ ഈ സൗകര്യം ലഭിക്കൂ.
ഒരു ട്വീറ്റ് അയച്ച് 30 മിനിറ്റിനുള്ളിൽ എഡിറ്റ് ചെയ്യാന്‍ കഴിയും വിധമാണ് പുതിയ ഓപ്ഷന് ക്രമീകരിച്ചിരിക്കുന്നത്. എന്നാൽ ട്വീറ്റ് കണ്ടാൽ അത് എഡിറ്റ് ചെയ്തതാണെന്ന് മനസിലാക്കാനും കഴിയും. ഈ പുതിയ ഫീച്ചര്‍ ഇന്ത്യയിൽ ഇതുവരെ ലഭ്യമായിട്ടില്ല.
Leave a Reply