ലെജിയൻ ഗെയിമിംഗ് ബ്രാൻഡിന് കീഴിൽ ലെനോവയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ പുറത്തിറങ്ങാൻ ഒരുങ്ങുന്നു. 90w ചാർജിങ് പിന്തുണയോടുകൂടിയതാണ് ലെനോവോ ലെജിയന്‍ ഗെയിമിംഗ് സ്മാർട്ട്ഫോൺ. ലോകത്തിലെതന്നെ ഏറ്റവും വേഗതയേറിയ ചാർജിങ് പിന്തുണയ്ക്കുന്ന ഫോണായിരിക്കുമിത്.30 മിനിറ്റിനുള്ളിൽ പൂർണമായും ചാർജ് ചെയ്യപ്പെടുന്നതാണ്.
ക്വാല്‍ക്കം സ്നാപ്ഡ്രാഗൺ 865 പ്രോസസ്സർ,128 ജിബി സ്റ്റോറേജ്,8 ജിബി റാം എന്നിവ പ്രതീക്ഷിത ഘടകങ്ങളായുള്ള ഈ ഹാന്‍ഡ്സെറ്റ് ഇന്‍ ഡിസ്പ്ലേ ഫിംഗര്‍ പ്രിന്റ് സെൻസർ ,90Hz റിഫ്രഷ് റേറ്റ് ,AMOLED ഡിസ്പ്ലേയുള്ള 1080p പാനല്‍ ആണ് ഉൾപ്പെടുത്താൻ സാധ്യത. മികച്ച ഗെയിമിംഗ് അനുഭവം ഉപയോക്താക്കൾക്ക് നൽകുന്നതിനായി ഗ്രൗണ്ട് ബ്രേക്കിംഗ് കൂളിംഗ് ടെക്നോളജിയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.ഉടൻതന്നെ വിപണിയിലേക്ക് പ്രതീക്ഷിക്കപ്പെടുന്ന ലെജിയന്‍ ഗെയിമിംഗ് സ്മാർട്ട്ഫോണിന്റെ വില, ലഭ്യത എന്നിവയെ സംബന്ധിച്ച് കമ്പനി വ്യക്തമായ വിവരങ്ങൾ നൽകിയിട്ടില്ല. ബ്ലാക്ക് ഷാർക്ക്, നൂബിയ, ഐക്യൂ, അസൂസ് എന്നിവയുടെ ഗെയിമിംഗ് സ്മാർട്ട്ഫോണുകളാണ് ലെനോവയുടെ സ്മാർട്ട് ഫോണിന്റെ മുഖ്യ എതിരാളികൾ. ഷവോമിയുടെ ബ്ലാക്ക് ഷാർക്ക് 3 സ്മാർട്ട്ഫോൺ 65w ഫാസ്റ്റ് വയർഡ് ചാർജിങ് പിന്തുണയ്ക്കുന്നു.
Leave a Reply