സ്മാർട്ട്ഫോൺ ഉപയോക്താക്കൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന നാവിഗേഷൻ ആപ്പാണ് ഗൂഗിൾ മാപ്സ്. എതിരാളിയായ ആപ്പിൾ മാപ്സ് വർഷങ്ങളായി മത്സരിക്കുന്നുണ്ടെങ്കിലും ഇപ്പോഴും ഗൂഗിളാണ് മുന്നിൽ. ഗൂഗിൾ മാപ്സ് ഇത്രയധികം ജനപ്രിയമാകുന്നതിന്റെ ഒരു പ്രധാന കാരണം കൃത്യമായ ഇടവേളകളിൽ അവതരിപ്പിക്കുന്ന അപ്ഡേറ്റുകളാണ്. ഇപ്പോഴിതാ പുത്തന്‍ അപ്ഡേറ്റുകളുടെ ഭാഗമായി ഉപഭോക്താക്കൾക്ക് ഏറെ ഉപകാരപദമാകുന്നത് പ്രധാന 3 ഫീച്ചറുകള്‍കൂടി അവതിരിപ്പിക്കുകയാണ് കമ്പനി.
റോഡ് യാത്രകൾ നടത്തുമ്പോൾ ടോൾ പിരിവുകള്‍ ഉള്ള ഒന്നോ രണ്ടോ റോഡിലൂടെ യാത്ര ചെയ്യാനുള്ള സാദ്ധ്യതയുണ്ട്. പലപ്പോഴും ഈ റോഡുകളിൽ എത്രയാണ് ടോൾ തുക എന്ന് ടോൾ ബൂത്തിനടുത്തെത്തുമ്പോഴാണ് മനസ്സിലാക്കാൻ സാധിക്കുക. ചിലപ്പോൾ ടോൾ തുക വളരെ കൂടുതലായിരിക്കും. ഇതിനൊരു പരിഹാരമായി ടോൾ നിരക്കുകൾ ഗൂഗിൾ മാപ്പിൽ ഉടൻ അവതരിപ്പിക്കും. നാവിഗേഷൻ ആരംഭിക്കുന്നതിന് മുൻപ് തന്നെ ലക്ഷ്യസ്ഥാനത്തേക്കുള്ള ടോൾ നിരക്ക് എത്രയെന്ന് മനസിലാക്കാം. ടോൾ പ്ലാസയിലെ മറ്റ് പേയ്മെന്റ് രീതികൾ ഉപയോഗിക്കുന്നതിനുള്ള ചെലവ്, നിർദ്ദിഷ്ട സമയത്ത് ടോൾ എത്ര പ്രതീക്ഷിക്കുന്നു എന്ന വിവരങ്ങളും ഗൂഗിൾ പരിശോധിക്കും.
നിങ്ങൾക്ക് ടോൾ തുക നൽകേണ്ട റോഡ് ഉപയോഗിക്കേണ്ട എങ്കിൽ ടോൾ ഫ്രീ റൂട്ട് ഗൂഗിൾ മാപ്സ് നിങ്ങളോട് പറയുകയും ആ വഴി ഒരു ഓപ്ഷനായി പ്രദർശിപ്പിക്കുകയും ചെയ്യും. ടോൾ റോഡുകളുള്ള റൂട്ടുകൾ പൂർണ്ണമായും ഒഴിവാക്കാനുള്ള ഓപ്ഷനാണ് ഉപയോക്താക്കൾക്ക് ഈ ഫീച്ചറിൽ ലഭിക്കുക. റൂട്ട് ഓപ്ഷനുകൾ കാണുന്നതിന് ഗൂഗിൾ മാപ്സിൽ നിങ്ങളുടെ ദിശകളുടെ മുകളിൽ വലത് കോണിലുള്ള മൂന്ന് ഡോട്ടുകളിൽ ടാപ്പുചെയ്ത് ‘അവോയ്ഡ് ടോൾസ്’ തിരഞ്ഞെടുക്കുക.
ഉപഭോക്താക്കൾക്ക് തത്സമയം ട്രാഫിക് ലൈറ്റുകളും അവരുടെ വഴിയിലെ സ്റ്റോപ്പ് സിഗ്നലുകളും കാണാം. ഒപ്പം ബിൽഡിംഗ് ഔട്ട്ലൈനുകളും, മീഡിയനുകളും, ട്രാഫിക് ഐലന്റുകളും വിശദമായി പ്രദർശിപ്പിക്കും. ഗൂഗിൾ പറയുന്നതനുസരിച്ച്, ഈ സംവിധാനം ഉപയോക്താക്കൾക്ക് അവർ എവിടെയാണെന്ന് നന്നായി മനസ്സിലാക്കാൻ സഹായിക്കുകയും അവസാന നിമിഷം ലെയ്ൻ മാറ്റുകയോ ഒരു ടേൺ നഷ്ടപ്പെടുകയോ ചെയ്യുന്നതിനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.
Leave a Reply