ട്രൂകോളറിൽ ഇനി മുതൽ സ്മാർട്ട്‌ കാർഡുകളും

ട്രൂകോളർ പുതിയ നിരവധി ഫീച്ചറുകൾ ആണ് ഉപഭോക്താക്കള്‍ക്കായി പരിചയപ്പെടുത്തുന്നത്. അടിയന്തിര സാഹചര്യങ്ങളിൽ മെസ്സേജ് അയക്കുന്നതിനുള്ള ഒരു സുരക്ഷിത ആപ്പ് ആയിട്ടും സ്മാർട്ട്‌ കാർഡുകൾ  അയയ്ക്കുന്നതിനുള്ള ആപ്പ് ആയി മാറുന്നു എന്നതാണ് ഇതിൽ പ്രത്യേകമായി എടുത്തു പറയേണ്ടത്. പ്രധാനമായും ഉപഭോക്താക്കളുടെ സുരക്ഷയാണ് ട്രൂകോളർ ശ്രദ്ധ കൊടുക്കുന്ന മേഖല. അതുകൊണ്ടുതന്നെ മെസ്സേജുകൾ അയക്കുമ്പോൾ അതിൽ എന്തെങ്കിലും തെറ്റുകൾ പറ്റുകയാണെങ്കിൽ അത് തിരുത്തുക എന്നതാണ് ഈ സ്മാർട്ട് മെസ്സേജ് സിസ്റ്റത്തിലൂടെ ഉദ്ദേശിക്കുന്നത്. സ്മാർട്ട് മെസേജുകൾ അയക്കുക, സ്മാർട്ട് കാർഡുകൾ അയയ്ക്കുക എന്നതിനുപരിയായി അയച്ച സന്ദേശങ്ങൾ വീണ്ടും പരിശോധിക്കാനും വേണ്ട മാറ്റങ്ങൾ വരുത്താനും ഈ ഫീച്ചറിൽ സാധിക്കും.

ട്രൂകോളർ സ്മാർട്ട് കാർഡുകളുടെ ഉപയോഗം ഉപഭോക്താക്കളുടെ സമയത്തെയും മെസ്സേജ് ലഭിക്കുമ്പോൾ ഉള്ള ആശയക്കുഴപ്പത്തെയും ഇല്ലാതാക്കാൻ സഹായിക്കുന്നു. ട്രൂകോളറിലെ ഈ സ്മാർട്ട് ഫീച്ചർ നിങ്ങൾക്ക് ലഭിക്കുന്ന സന്ദേശങ്ങളിലെ പ്രധാനപ്പെട്ട കാര്യങ്ങൾ മാത്രമായിരിക്കും നിങ്ങളുടെ മുൻപിൽ എത്തിക്കുന്നത്. ഒരു പ്രധാനപ്പെട്ട സന്ദേശം ഒരു വലിയ പ്ലാറ്റ്ഫോമിലേക്ക് അയക്കുമ്പോൾ അതിനു ഒരു ചിത്രരൂപത്തിൽ അവതരിപ്പിക്കാനും മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കാനും ഈ ഫീച്ചർ മൂലം സാധിക്കുന്നു.

സ്മാർട്ട് എസ്എംഎസുകൾ ഫീച്ചർ പ്രധാനമായും ലക്ഷ്യമിടുന്നത് യാത്രാവിവരങ്ങൾ, ബില്ലുകൾ, ഓൺലൈൻ ബിസിനസ് നടത്തുന്നവർ തുടങ്ങിയ ഉപഭോക്താക്കളെയാണ്. കാരണം ആയിരക്കണക്കിന് മെസേജുകളുടെ ബാക്ക് ആപ്പുകൾ സൂക്ഷിച്ചു വെക്കാൻ ഉള്ള ഒരു സൗകര്യമാണ് സ്മാർട്ട് എസ്എംഎസിലൂടെ ഒരുക്കുന്നത്. ഉപഭോക്താക്കളുടെ ആവശ്യാനുസരണം ഈ സേവനം ട്രൂകോളർ ലഭ്യമാക്കും. ട്രൂകോളർ ഉപഭോക്താക്കൾക്ക് ഇപ്പോൾ ഈ പുതിയ സേവനങ്ങൾ ലഭ്യമാക്കുന്നതാണ്. ട്രൂകോളർ ഓപ്പൺ ആകുമ്പോൾ തന്നെ ഇപ്പോൾ കോൾ അല്ലെങ്കിൽ മെസ്സേജ് ഓപ്ഷൻ വേണോ എന്നൊരു ചോദ്യം വരും മെസ്സേജ് ഓപ്ഷനിൽ അൽപനേരം അമർത്തിയാൽ അത് ഡിഫോൾട്ട് ഓപ്ഷനായി വരും അതോടൊപ്പം ട്രൂകോളറിന്‍റെ പുതിയ സേവനങ്ങളും ലഭ്യമാകും.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*