iOS-ലെ ട്വിറ്റർ ഉപയോക്താക്കൾക്ക് ഇനി മുതൽ ഇൻ-ആപ്പ് ക്യാമറ ഉപയോഗിച്ച് സ്വന്തം GIF-കൾ റെക്കോർഡ് ചെയ്യാനുള്ള പുതിയ ഫീച്ചർ പരിചയപ്പെടുത്തുകയാണ് ട്വിറ്റർ ഇപ്പോൾ. ട്വിറ്റർ പ്ലാറ്റ്ഫോമിൽ ഉപഭോക്താക്കൾക്ക് അവരവരുടെ സ്വന്തം ഹ്രസ്വചിത്രങ്ങൾ പങ്കിടുന്നതിന് ഈ പുതിയ ഫീച്ചർ വളരെ സഹായകരമാണ്. ഇൻ-ആപ്പ് ക്യാമറയിൽ നിന്ന് GIF-കൾ നിർമ്മിക്കാനുള്ള ഓപ്ഷൻ ഘട്ടം ഘട്ടമായി പുറത്തിറക്കും. ഈ ഫീച്ചർ ഇപ്പോൾ iOS ൽ മാത്രമാകും ലഭിക്കുന്നത്, ആൻഡ്രോയിഡിൽ ലഭ്യമാക്കുന്നതിനെ സംബന്ധിച്ച് ഇപ്പോൾ വിവരങ്ങള്‍ ലഭ്യമല്ല.
ഇൻ-ആപ്പ് ക്യാമറ ഉപയോഗിച്ച് GIF-കൾ നിർമ്മിക്കുന്നതു മൂലം ഇനി വീഡിയോയുടെ മുഴുവൻ ക്ലിപ്പുകളും അപ്‌ലോഡ് ചെയ്യേണ്ട ആവശ്യം വരുന്നില്ല എന്നതാണ് ഈ ഫീച്ചറിന്‍റെ പ്രധാനസവിശേഷത. ഈ ഫീച്ചർ വരുന്നതോടെ ഉപഭോക്താക്കൾക്ക് അവർ പങ്കിടാൻ ആഗ്രഹിക്കുന്നത് ചെറിയ കാര്യങ്ങൾ ആണെങ്കിൽ വീഡിയോകൾ ആക്കാതെ GIF ആയി അവരുടെ ടൈംലൈനിൽ പോസ്റ്റ് ചെയ്യാവുന്നതാണ്.
ട്വിറ്ററിന്‍റെ iOS വേര്‍ഷനിൽ GIF-കൾ എങ്ങനെ നിർമ്മിക്കാം
പുതിയ ട്വീറ്റ് ബട്ടൺ അമർത്തി ഫോട്ടോ ഐക്കണിൽ ടാപ്പ് ചെയ്യുക, അതിനുശേഷം ക്യാമറ ഐക്കണിൽ ടാപ്പ് ചെയ്ത് GIF മോഡ് തിരഞ്ഞെടുക്കുക. GIF മോഡ് ഓപ്പൺ ആയാൽ റെക്കോർഡ് ബട്ടൺ അമർത്തിപ്പിടിച്ചു കൊണ്ട് റെക്കോർഡിങ് തുടങ്ങുക. ഇങ്ങനെ റെക്കോർഡ് ചെയ്ത് GIF-കൾ വേഗത്തിൽ തന്നെ മറ്റുള്ളവർക്ക് അയക്കാൻ സാധിക്കും. എന്നാൽ അത് നിങ്ങളുടെ ഫോണിലോ കംപ്യൂട്ടറിലോ സേവ് ചെയ്യാനുള്ള ഒരു ഓപ്ഷൻ ട്വിറ്റർ ഇപ്പോൾ നൽകുന്നില്ല. നിങ്ങൾ ചെയ്ത GIF-ൽ റൈറ്റ് ക്ലിക്ക് ചെയ്യുകയാണെങ്കിൽ, Twitter GIF വിലാസം പകർത്താനുള്ള ഓപ്ഷൻ മാത്രമേ കാണിക്കൂ.
Leave a Reply