ഗൂഗിൾ സെർച്ച് എഞ്ചിൻ ഉപയോഗിക്കുന്നവർക്ക് അവർ സെർച്ച് ചെയ്ത വെബ്സൈറ്റുകളും പേജുകളും പൂർണമായി നീക്കം ചെയ്യാൻ അവസരം ഉണ്ടെങ്കിലും അവരുടെ അവസാന 15 മിനിറ്റിലെ സെർച്ച് ഹിസ്റ്ററി വരെ ഡിലീറ്റ് ചെയ്യാനുള്ള ഓപ്ഷനും ലഭ്യമാക്കിയിരിക്കുകയാണ് ഗൂഗിൾ ഇപ്പോള്‍. ആൻഡ്രോയ്ഡിനായുള്ള ഗൂഗിളിൽ അടുത്ത ആഴ്ച തന്നെ ഈ ഫീച്ചർ ലഭ്യമാകും. ഈ ഫീച്ചർ ഡെസ്ക്ടോപ്പിലേക്ക് കൊണ്ടുവരാൻ ഗൂഗിള്‍ പദ്ധതിയിടുന്നുണ്ടോ എന്ന് വ്യക്തമല്ല. മറ്റു ഗൂഗിൾ സേവനങ്ങളിലേക്ക് ഈ ഫീച്ചർ എത്തിക്കാനാണ് കമ്പനി ശ്രമിക്കുന്നത്. മെയ് മാസത്തിൽ Google I/O-യിൽ ആണ് ആദ്യമായി ഫീച്ചർ പ്രഖ്യാപിച്ചത്, ജൂലൈയിൽ ഗൂഗിളിന്റെ iOS ആപ്പിൽ എത്തി. 2021-ൽ ആൻഡ്രോയിഡ് പതിപ്പിൽ എത്തുമെന്ന് ഗൂഗിൾ പറഞ്ഞിരുന്നുവെങ്കിലും കമ്പനിയ്ക്ക് കൃത്യസമയത്ത് അത് അവതരിപ്പിക്കാന്‍ സാധിച്ചില്ല.
ഗൂഗിൾ സെർച്ച് എഞ്ചിൻ ഉപയോഗിക്കുന്ന എല്ലാ ഉപഭോക്താക്കൾക്കും 18 അല്ലെങ്കിൽ 36 മാസം മുമ്പുള്ള സെർച്ച് ഹിസ്റ്ററികൾ പൂർണ്ണമായി ഇല്ലാതാക്കാനുള്ള ഒരു പുതിയ ഫീച്ചർ കൂടി ഗൂഗിൾ ഇതോടൊപ്പം കൊണ്ടുവരുന്നുണ്ട്. ഗൂഗിള്‍ ആപ്പിൽ ആന്‍ഡ്രോയിഡ് ഉപയോക്താക്കൾക്ക് അവരുടെ പ്രൊഫൈൽ ചിത്രത്തിൽ ടാപ്പ് ചെയ്ത് ‘അവസാന 15 മിനിറ്റ് ഇല്ലാതാക്കുക’ എന്ന ഓപ്ഷൻ തിരഞ്ഞെടുത്തതിനു ശേഷം ഈ ഫീച്ചർ ആക്സസ് ചെയ്യാൻ സാധിക്കും. ഈ പുതിയ ടൂൾ ആളുകൾക്ക് കൂടുതൽ സൈറ്റ് സന്ദർശിക്കാനും അത് നീക്കം ചെയ്യാനും സഹായകരമാകും. ഒരുപാട് സമയം ഗൂഗിൾ സെർച്ച് എഞ്ചിൻ ഉപയോഗിക്കുന്നവർക്ക് പഴയ ഫയലുകൾ നീക്കം ചെയ്യാൻ അതിവേഗത്തിൽ കഴിയുന്ന ഈ ഫീച്ചർ വളരെ ഉപകാരപ്രദമാകും.
Leave a Reply