ഗ്നോം 3.8 ന് ശേഷം ഏറ്റവും പുതിയ പതിപ്പായ ഗ്നോം 40 പുറത്തിറങ്ങി. ഫെഡോറ 34 ൽ ഗ്നോം 40 വെർഷനിലാണ് പുറത്തിറങ്ങുക. ഇപ്പോൾ പരീക്ഷിച്ച് നോക്കേണ്ടവർക്ക് ഫെഡോറ ബീറ്റ വെർഷൻ ഉപയോഗിച്ചുനോക്കാം. ഉബുണ്ടു 21.04 ൽ ഗ്നോം 40 പ്രതീക്ഷിച്ചതായിരുന്നു എന്നാൽ 3.8 തന്നെയായിരിക്കും അതിലുണ്ടാവുക. 21.10 റിലീസിലേ പുതിയ ഗ്നോം ഉബുണ്ടുവിലെത്തൂ. ഒറ്റനോട്ടത്തിൽ രോമാഞ്ചംകൊള്ളാവുന്ന മാറ്റങ്ങളൊന്നും ഗ്നോം 40 ൽ ഇല്ലെങ്കിലും ഒരുപാട് കാര്യങ്ങളിൽ വ്യത്യാസം വരുത്തിയ ഒരു മേജർ റിലീസ് തന്നെയാണിത്. പ്രകടമായി കാണാവുന്ന മാറ്റം Activities ബട്ടൺ ക്ലിക്ക് ചെയ്യുമ്പോൾ ഉള്ള വ്യൂ ആണ്. വെര്‍ട്ടിക്കൽ ആയിരുന്നത് ഇപ്പോൾ ഹൊറിസോണ്ടൽ ആയിട്ടുണ്ട്. അതുപോലെ വർക്ക് സ്പേസ്, ഓവർവ്യൂ എന്നിവ മാറ്റാൻ ട്രാക്ക്പാഡിലും മൗസിലുമെല്ലാം പുതിയ ഷോർട്ട് കട്ടുകളും ഗ്നോം 40 ലുണ്ട്.
മറ്റു പ്രധാന മാറ്റങ്ങൾ
ജിടികെ 4 ലേക്കുള്ള മാറ്റം
ഫയൽ മാനേജരിലെ ഓട്ടോകംപ്ലീഷൻ
വൈഫൈ കണക്ഷനുകൾ സ്ട്രെംഗ്ത്ത്, കോൺഫിഗർ ചെയ്ത കണക്ഷനുകൾ, കണക്ട് ചെയ്ത കണക്ഷനുകൾ എന്ന രീതിയിൽ സോർട്ട് ചെയ്യും
ഗ്നോം കലണ്ടറിൽ 15 മിനുറ്റ് റിമൈന്റർ സമയം
ആപ്പ് വിന്റോകയുടെ താഴ്ഭാഗത്ത് തിരിച്ചറിയാനായി ഐക്കണുകൾ
ഡാഷ് ഹൊറിസോണ്ടലായി താഴെ സ്ഥിതി ചെയ്യുന്നു
Leave a Reply