ആമസോണിന്‍റെ ഉടമസ്ഥതയിലുള്ള സെൽഫ് ഡ്രൈവിംഗ് സ്റ്റാർട്ടപ്പ് സൂക്സ്, സ്റ്റിയറിംഗ് ഇല്ലാത്ത ഒറ്റ ചാർജ്ജിൽ രാവും പകലും ഓടാൻ കഴിയുന്ന ഒരു സമ്പൂര്‍ണ്ണ ഓട്ടോണോമസ് ഇലക്ട്രിക് വാഹനം പുറത്തിറക്കി. ഡ്രൈവറില്ലാ ക്യാരേജ് അല്ലെങ്കിൽ റോബോടാക്സി എന്ന് കമ്പനി വിശേഷിപ്പിക്കുന്ന ഈ വാഹനത്തിന് നാല് യാത്രക്കാരെ വഹിക്കാൻ കഴിയും.
ഇരു അറ്റത്തും ഒരു മോട്ടോർ ഉപയോഗിച്ച്, രണ്ട് ദിശകളിലേക്കും സഞ്ചരിക്കുകയും മണിക്കൂറിൽ 75 മൈൽ പരമാവധി വേഗത കൈവരിക്കുകയും ചെയ്യുന്നു. 12 അടി (3.6 മീറ്റർ) നീളമുള്ള ഈ വാഹനം, ഒരു സാധാരണ മിനി കൂപ്പറിനേക്കാൾ ഒരടി നീളം കുറവാണ്.
രണ്ട് ബാറ്ററി പായ്ക്കുകൾ, ഓരോ നിരയിലും ഒരെണ്ണം, റീചാർജ്ജ് ചെയ്യുന്നതിന് മുന്‍പ് 16 മണിക്കൂർ റൺ ടൈമിന് ആവശ്യമായ ജ്യൂസ് സൃഷ്ടിക്കുന്നു എന്ന് കമ്പനി വ്യക്തമാക്കി.
സ്മാർട്ട്‌ഫോണുകൾക്കായുള്ള വയർലെസ് ചാർജ്ജറുകൾ, അനുയോജ്യമായ മറ്റ് ഉപകരണങ്ങൾ എന്നിവയുൾപ്പെടെയുള്ള ഉപയോഗപ്രദമായ സവിശേഷതകളും വാഹനത്തിന് ലഭിക്കുമെന്ന് കമ്പനി വെബ്‌സൈറ്റ് പറയുന്നു. സംഗീതവും കാറിലെ വായുസാഹചര്യങ്ങളും സജ്ജീകരിക്കുന്നതിനൊപ്പം എത്തിച്ചേരാനുള്ള സമയം, സ്ഥാനം, റൂട്ട് എന്നിവ പരിശോധിക്കുന്നതിനുള്ള ഒരു പേഴ്സണലൈസ്ഡ് കണ്‍ട്രോള്‍ പാനലും ഇതിൽ ഉൾപ്പെടുത്തും.
സാങ്കേതികവിദ്യ വാണിജ്യവത്ക്കരിക്കുന്നതിന്, സാൻ ഫ്രാൻസിസ്കോ, ലാസ് വെഗാസ് തുടങ്ങിയ നഗരങ്ങളിൽ ആപ്ലിക്കേഷൻ അധിഷ്ഠിത റൈഡ്-ഹെയ്‌ലിംഗ് സേവനം ആരംഭിക്കാൻ സൂക്സ് പദ്ധതിയിടുന്നു.
Leave a Reply