ഡെസ്‌ക്‌ടോപ്പിലെ ഗൂഗിള്‍ സേര്‍ച്ചില്‍ ഉടൻ തന്നെ ഡാര്‍ക്ക് മോഡ് ലഭ്യമാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. നിലവിൽ, ഫെയ്സ്ബുക്ക്, വാട്സ്ആപ്പ്, എന്നിവയുൾപ്പെടെ മിക്ക ആപ്ലിക്കേഷനുകൾക്കും ആന്‍ഡ്രോയിഡിൽ ഡാർക്ക് മോഡ് ലഭ്യമാണ്.
വെബിലെ ഗൂഗിള്‍ സേര്‍ച്ചില്‍ ഡാർക്ക് മോഡ് പരീക്ഷണഘട്ടത്തിലാണ്. “വെളുത്ത നിറത്തിലുള്ള ബായ്ക്ക്ഗ്രൗണ്ട് ഫസ്റ്റ്-പാർട്ടി മൊബൈൽ ആപ്ലിക്കേഷനുകളുമായി പൊരുത്തപ്പെടുന്ന ഇരുണ്ട ചാരനിറത്തിലേക്ക് മാറുന്നു. മൾട്ടി-കളർ എന്നതിനുപകരം ഗൂഗിളിന്‍റെ ലോഗോ വെളുത്തതാണ്. മൈക്രോഫോൺ ഐക്കൺ മാറ്റമില്ലെങ്കിലും സേര്‍ച്ച് ഫീൽഡിന്‍റെ ഗ്രേ ഔട്ട്‌ലൈനില്‍ മാറ്റമുണ്ടാകാമെന്ന് തുടങ്ങിയ റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്ന് കൊണ്ടിരിക്കുന്നത്.
സവിശേഷത പ്രവര്‍ത്തനസജ്ജമായി കഴിഞ്ഞാൽ, മൾട്ടി-കളർ ഗൂഗിൾ ലോഗോ വെളുത്ത നിറത്തിലായി മാറും, മൈക്രോഫോണിൽ മാറ്റങ്ങളൊന്നും ഉണ്ടാകില്ലെന്നും റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. വാര്‍ത്തകളില്‍ പങ്കുവയ്ക്കപ്പെട്ട സ്ക്രീൻഷോട്ടുകൾ അനുസരിച്ച് ഫോണ്ടുകൾ വെള്ള നിറത്തിൽ ദൃശ്യമാകും, അതേസമയം ലിങ്കുകൾ നീലനിറത്തിൽ തുടരും.
Leave a Reply