ഷവോമി പുതിയ മി വാച്ച് ലൈറ്റ് പുറത്തിറക്കിയിരിക്കുന്നു. പുതിയ സ്മാർട്ട് വാച്ച് ഇപ്പോൾ കമ്പനിയുടെ ഗ്ലോബല്‍ വെബ്‌സൈറ്റിൽ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും, അതില്‍ വിലയെകുറിച്ച് പ്രതിപാദിച്ചിട്ടില്ല. പുതിയ മി വാച്ച് ലൈറ്റ് കാഴ്ചയില്‍, ഈ വർഷം ആദ്യം ചൈനയിൽ പുറത്തിറക്കിയ റെഡ്മി വാച്ചിന്‍റെതിന് സമാനമാണ്.
1.4 ഇഞ്ച് കളർ ഡിസ്‌പ്ലേയുള്ള ചതുരാകൃതിയിലുള്ള ഫോം ഫാക്ടറുമായാണ് പുതിയ ഷവോമി സ്മാർട്ട് വാച്ച് തയ്യാറാക്കിയിരിക്കുന്നത്. ടിഎഫ്ടി ഡിസ്പ്ലേയ്ക്ക് 350nits പരമാവധി തെളിച്ചം ലഭിക്കും. സിലിക്കൺ സ്ട്രാപ്പില്‍ തയ്യാറാക്കിയിരിക്കുന്ന മി വാച്ചിന് 9 മണിക്കൂർ ബാറ്ററി ലൈഫ് ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഇത് 230എംഎഎച്ച് യൂണിറ്റ് പിന്തുണയ്ക്കുന്നു.
41 എംഎം വാച്ചിന് 35 ഗ്രാം ഭാരം ഉണ്ട്. 5ATM വാട്ടർ റെസിസ്റ്റൻസ് സവിശേഷതയോട് കൂടിയ ഇതില്‍ ഹൃദയമിടിപ്പ് സെൻസർ, പിപിജി സെൻസര്‍ എന്നിവയും ഉള്‍പ്പെടുന്നു.
ട്രാക്കിംഗ് പ്രവർത്തനങ്ങളെ സഹായിക്കുന്ന 3-ആക്സിസ് ആക്‌സിലറോമീറ്ററും 3-ആക്‌സിസ് ഗൈറോസ്‌കോപ്പും മി വാച്ച് ലൈറ്റിന് ഉണ്ട്. പുതിയ വാച്ചിനൊപ്പം 11 സ്‌പോർട്സ് മോഡുകൾ ഷവോമി വാഗ്ദാനം ചെയ്യുന്നു. കറുപ്പ്, പിങ്ക്, ഐവറി, ഒലിവ്, നേവി ബ്ലൂ എന്നിവ ഉൾപ്പെടുന്ന അഞ്ച് കളർ ഓപ്ഷനുകളിലാണ് വാച്ച് പുറത്തിറക്കിയിട്ടുള്ളത്.
Leave a Reply