സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാക്കാളായ ജിയോണിയുമായി ബന്ധപ്പെട്ട കേസില്‍ ചൈനീസ് കോടതി വിധി പ്രഖ്യാപിച്ചിരിക്കുന്നു. ജിയോണി തങ്ങളുടെ ഫോണുകളില്‍ ഫാക്ടറിയില്‍ വച്ചു തന്നെ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത് വില്‍ക്കുന്നതായി കണ്ടെത്തിയതിനെ സംബന്ധിച്ച കേസിലാണ് വിധി പുറത്തുവന്നിരിക്കുന്നത്. കമ്പനി ഇതില്‍ കുറ്റക്കാര്‍ ആണെന്ന് കോടതി കണ്ടെത്തി.
ഉപയോക്താക്കളെ പരസ്യങ്ങളും മറ്റും കാണിച്ച് അതില്‍ നിന്ന് വരുമാനമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നാണ് കണ്ടെത്തല്‍. 2018 ഡിസംബറിനും 2019 ഒക്ടോബറിനുമിടയിൽ ഒരു ആപ്ലിക്കേഷൻ വഴി 20 ദശലക്ഷത്തിലധികം ജിയോണി ഫോണുകൾ ട്രോജൻ ഹോഴ്സ് ഉപയോഗിച്ചായിരുന്നു ആക്രമണം.
ഉപയോക്താക്കളുടെ അറിവോ സമ്മതമോ കൂടാതെ നടത്തിയ ഈ ആക്രമണ രീതിയില്‍ ഉപയോക്താക്കളുടെ ക്ലിക്കുകള്‍ വഴി പരസ്യത്തിലൂടെ വരുമാനമുണ്ടാക്കാനുള്ള നടപടിയായിരുന്നു ഇതെന്നാണ് കണ്ടെത്തല്‍.
ഇതേ തുടര്‍ന്ന് കമ്പനിയുടെ രണ്ടു മേധാവികള്‍ക്ക് മൂന്നു വര്‍ഷം തടവും ഒരാള്‍ക്ക് ആറു മാസം തടവും വിധിച്ചു. കൂടാതെ, കമ്പനിക്ക് 22.59 ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്.
Leave a Reply