ഉപയോക്താക്കളുടെ ഓണ്‍ലൈന്‍ ഉപയോഗം സുരക്ഷിതമാണോ ഡാര്‍ക്ക് വെബ് എക്സ്പോഷർ ഉണ്ടായിട്ടുണ്ടോ എന്നിവയെക്കുറിച്ചുള്ള ഉൾക്കാഴ്ച നൽകുന്ന പുതിയ മൊബൈൽ ആപ്ലിക്കേഷനായ ‘സേഫ് മി’ (SAFE Me) സൈബർ സുരക്ഷ സ്ഥാപനമായ ലൂസിഡിയസ് അവതരിപ്പിച്ചിരിക്കുന്നു.
സെയ്ഫ് മി ആപ്പ് ഇപ്പോള്‍ ആന്‍ഡ്രോയിഡ് പ്ലേസ്റ്റോറില്‍ ലഭ്യമാണ്. ഇന്റര്‍നെറ്റ് ഉപയോഗത്തിനിടയില്‍ ഡാര്‍ക് വെബുമായി സമ്പര്‍ക്കത്തില്‍ വന്നോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് ഈ സൗജന്യ ആപ്പ് പരിശോധിക്കുന്നത്. എംഐടിയുമായി ചേര്‍ന്ന് വികസിപ്പിച്ച ആപ്ലിക്കേഷന്‍ എഐയുടെയും മെഷീന് ലേണിങ്ങിന്റെയും മികവ് ഉപയോഗപ്പെടുത്തിയാണ് ഉപയോക്താവിന്റെ വെബ് സഞ്ചാരം വിശകലനം നടത്തുന്നത്.
Leave a Reply