ഇന്ത്യന്‍ വിപണികളില്‍ ലാപ്ടോപ്പുകൾ അവതരിപ്പിക്കാനുള്ള നീക്കത്തിലാണ് നോക്കിയ. ഒന്നല്ല ഒന്‍പത് ലാപ്ടോപ്പുകള്‍ കമ്പനി പുറത്തിറക്കും. മൊബൈല്‍ഫോണുകളിലേത് പോലെ ലാപ്ടോപ്പുകളും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതായിരിക്കും.
ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്(BIS) വെബ്‌സൈറ്റിൽ നോക്കിയ ലാപ്‌ടോപ്പുകൾക്ക് സർട്ടിഫിക്കറ്റ് നൽകി. ചൈനയിലെ ടോങ്ഫാംഗ് ലിമിറ്റഡാണ് ലാപ്ടോപ്പുകളുടെ നിര്‍മ്മാണത്തിന് പിന്നില്‍. റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ നോക്കിയയുടെ വരാനിരിക്കുന്ന ലാപ്ടോപ്പുകളില്‍ കോര്‍ ഐ3, കോര്‍ ഐ5 പ്രോസസ്സറുകളായിരിക്കും ഉണ്ടാകുക.
ബിസ് വെബ്‌സൈറ്റിലെ സർട്ടിഫിക്കേഷൻ ലിസ്റ്റിംഗ് അനുസരിച്ച് നോക്കിയ ലാപ്‌ടോപ്പുകൾ ഒരൊറ്റ സീരീസിൽ ഒമ്പത് വ്യത്യസ്ത മോഡലുകളിൽ എത്തും. ഈ മോഡലുകളുടെ മോഡൽ നമ്പറുകൾ NKi510UL82S, NKi510UL85S, NKi510UL165S, NKi510UL810S, NKi510UL1610S, NKi310UL41S, NKi310UL42S, NKi310UL82S, NKi310UL85S എന്നിവയാണ്.
വിൻഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലായിരിക്കും ഇവ പ്രവര്‍ത്തിക്കുക എന്നും കോർ ഐ 5 പ്രോസസ്സറിനൊപ്പം അഞ്ച് ലാപ്‌ടോപ്പുകൾ ഉണ്ടായിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ശേഷിക്കുന്ന നാലെണ്ണം കോർ ഐ3 ചിപ്‌സെറ്റുകളില്‍ ആയിരിക്കും. കൂടാതെ, റാന്‍ഡം ആക്സ്സസ് മെമ്മറിയും എല്ലാ ഇന്‍റേണല്‍ സ്റ്റോറേജും വ്യത്യസ്തമായിരിക്കും.
നോക്കിയ ലാപ്‌ടോപ്പുകൾ ചൈനീസ് കമ്പനിയായ ടോങ്‌ഫാംഗ് ലിമിറ്റഡാണ് നിർമ്മിച്ചതെന്ന് ബിസ് വെബ്‌സൈറ്റിലെ ലിസ്റ്റിംഗ് പറയുന്നു. എച്ച്എംഡി ഗ്ലോബൽ ഇതിന്‍റെ നിര്‍മ്മാണത്തില്‍ ഉൾപ്പെടാത്തത് എന്തെന്നാല്‍, നോക്കിയ ബ്രാൻഡിലുള്ള ഫോണുകളും മൊബൈൽ ആക്സസറീസും ഇറക്കാനെ ഈ കമ്പനിക്ക് അനുവാദമുള്ളു.അതിനാല്‍, ലാപ്‌ടോപ്പിന് മറ്റൊരു ലൈസൻസ് ഹോൾഡർ ആവശ്യമാണ്.
നോക്കിയ ഇന്ത്യയിലെ സ്മാർട്ട് ടെലിവിഷനുകൾ ഫ്ലിപ്കാർട്ടിനൊപ്പം ലൈസൻസിയായി വിൽക്കുന്നു, ഇത് ലാപ്ടോപ്പുകളുടെ കാര്യത്തിലും ആകാം. ഒരുപക്ഷെ, ഫ്ലിപ്കാർട്ട് ആയിരിക്കും നോക്കിയ ലാപ്ടോപ്പുകളുടെ എക്സ്ക്ലൂസിവ് സെല്ലർ.
Leave a Reply