വാട്സ്ആപ്പ് സ്റ്റാറ്റസ് കാണാതെ കാണാം

whatsapp secured how to make

വാട്സ്ആപ്പ് സ്റ്റാറ്റസ് കാണുക എന്നത് ചിലരെ സംബന്ധിച്ച് ഇന്നൊരു വിനോദമായി മാറിയിരിക്കുകയാണ്. ഫെയ്‌സ്ബുക്കും ഫോട്ടോ ഷെയറിംഗ് ആപ്ലിക്കേഷൻ ഇൻസ്റ്റഗ്രാമും അടക്കം നിരവധി ആപ്ലിക്കേഷനുകൾ 24 മണിക്കൂർ കാലയളവിൽ മാത്രം പ്ലാറ്റ്ഫോമില്‍ ദൃശ്യമാകുന്ന സ്റ്റാറ്റസുകള്‍ അപ്‌ലോഡുചെയ്യാവുന്ന സവിശേഷത ലഭ്യമാക്കിയിട്ടുണ്ട്.

വാട്സ്ആപ്പ് സ്റ്റാറ്റസിന്‍റെ കാഴ്ചകാര്‍ ആരെല്ലാം ആയിരിക്കണം എന്ന് ക്രമീകരിക്കുവാന്‍ ഉപയോക്താവിന് സാധിക്കുന്നതാണ്. അതോടൊപ്പം സ്റ്റാറ്റസുകള്‍ കാണുന്ന വ്യക്തിയുടെ പേരും വ്യൂ ചെയ്ത സമയവും വ്യൂവ്ഡ് ലിസ്റ്റില്‍ ലഭ്യമാകുന്നതുമാണ്. അതിനാല്‍ ആരൊക്കെ സ്റ്റാറ്റസ് കണ്ടു എന്ന് ഉപയോക്താവിന് അറിയാന്‍ സാധിക്കും.

കോൺ‌ടാക്റ്റ്സ് ലിസ്റ്റിലുള്ള ഒരാളുടെ സ്റ്റാറ്റസ് നമുക്ക് കാണുകയും വേണം എന്നാല്‍ നമ്മള്‍ കണ്ടകാര്യം അയാള്ളൊട്ട് അറിയാനും പാടില്ല എന്നുണ്ടെങ്കില്‍ എന്തുചെയ്യും?

മറ്റേതൊരു ആപ്ലിക്കേഷനുകളിൽ നിന്നും വ്യത്യസ്തമായി ഇതിനൊരു മാര്‍ഗ്ഗം വാട്സ്ആപ്പ് നല്‍കുന്നുണ്ട്. സ്റ്റാറ്റസ് അപ്‌ഡേറ്റ് രഹസ്യമായി കാണുന്നതിന് വാട്സ്ആപ്പിലെ പഴയ സവിശേഷതകളിലൊന്നായ റീഡ് റെസിപ്പിയന്‍റ് പ്രയോജനപ്പെടുത്താവുന്നതാണ്. ഇത് എങ്ങനെയെന്ന് നമുക്ക് നോക്കാം.

ചാറ്റുകൾ‌ക്കായി റീഡ് റെസിപ്പറ്റ്സ്‌ സവിശേഷത പ്രവർ‌ത്തിക്കുന്നതുപോലെ, ഈ സവിശേഷത സ്റ്റോറികൾ‌ക്കും സമാനമായ രീതിയിൽ‌ പ്രവർ‌ത്തിക്കുന്നു.
അത് പ്രവര്‍ത്തന സജ്ജമാക്കുവാന്‍ “സെറ്റിംഗ്സില്‍” നിന്ന്, ‘പ്രൈവസി’ ക്ലിക്കുചെയ്‌ത് “റീഡ് റെസിപ്പിയന്‍റ്” ഓഫാക്കുക.

ഇനി, നിങ്ങൾ ആരുടെയെങ്കിലും സ്റ്റാറ്റസ് പരിശോധിക്കുകയാണെങ്കിൽ, അയാളുടെ സ്റ്റാറ്റസ് വ്യൂവ്ഡ് ലിസ്റ്റില്‍ നിങ്ങളുടെ പേര് ദൃശ്യമാകുകയില്ല.
എന്നിരുന്നാലും, ഇതില്‍ ചെറിയ പ്രശ്നങ്ങള്‍ ഉണ്ട്. ചാറ്റുകൾക്കായുള്ള റീഡ് റെസീപ്റ്റ്സ് സ്വിച്ച് ഓഫ് ചെയ്യുന്നത് ആ വ്യക്തി നിങ്ങളുടെ സന്ദേശം വായിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് നിങ്ങളെ അറിയിക്കാത്തതുപോലെ, നിങ്ങളുടെ സ്റ്റാറ്റസ് ആരാണ് പരിശോധിച്ചതെന്ന് നിങ്ങൾക്ക് കാണാനും കഴിയില്ല.

അതുകൂടാതെ, നമ്മള്‍ കണ്ട സ്റ്റാറ്റസിന്‍റെ 24 മണിക്കൂര്‍ സമയപരിധിക്ക് മുന്‍പായി നമ്മള്‍ റീഡ് റെസീപ്റ്റസ് ഓണ്‍ ചെയ്യുകയാണെങ്കില്‍ വ്യൂവ്ഡ് ലിസ്റ്റില്‍ നമ്മുടെ പേരും ദൃശ്യമാകുന്നതാണ്. റീഡ് റെസ്പ്പിയന്‍റ് ഓണ്‍ ചെയ്യണമെങ്കില്‍ മുന്‍പ് ചെയ്ത അതേ നടപടിക്രമം പിന്തുടരുക.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*