സോഷ്യൽ മീഡിയയിൽ നിന്ന് ഒരു ബ്രേക്ക് എടുക്കുന്നതിന്റെ ഭാഗമായി ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്യുവാനോ താൽക്കാലികമായി ഡിസേബിൾ ചെയ്യുവാനോ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? അക്കൗണ്ട് ഡിലീറ്റിനായി റിക്വസ്റ്റ് നൽകി 30 ദിവസത്തിനുശേഷം നിങ്ങളുടെ അക്കൗണ്ടും അതിലെ എല്ലാ ഇൻസ്റ്റഗ്രാം ഡേറ്റയും എന്നെന്നേക്കുമായി ഇല്ലാതാക്കപ്പെടുന്നതാണ്.
അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നതിനു മുൻപായി അതിലെ ഡേറ്റകൾ നിങ്ങൾക്ക് ഡൗൺലോഡ് ചെയ്യാവുന്നതാണ്. അതിനായുള്ള റിക്വസ്റ്റ് നല്കി കഴിഞ്ഞാല്‍ 48 മണിക്കൂർ സമയപരിധിക്കുള്ളിൽ ഡേറ്റകള്‍ ലഭിക്കുന്നതിനായുള്ള ഒരു ഡൗൺലോഡ് ലിങ്ക് കമ്പനി ഇമെയിൽ ചെയ്യുന്നതാണ്.
അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നത് എങ്ങനെ?
സ്റ്റെപ്പ് 1: മൊബൈൽ ആപ്ലിക്കേഷനില്‍ നിന്ന് അക്കൗണ്ട് ഡിലീറ്റ് ചെയ്യാൻ കമ്പനി അനുവദിക്കുകയില്ല എന്നതിനാൽ, മൊബൈൽ ബ്രൗസറിൽ നിന്നോ കംപ്യൂട്ടറില്‍ നിന്നോ ഇൻസ്റ്റഗ്രാം അക്കൗണ്ട് ലോഗിൻ ചെയ്യുക. “ഡിലീറ്റ് യുവര്‍ അക്കൗണ്ട്”എന്ന പേജിലേക്ക് പ്രവേശിക്കുക.
സ്റ്റെപ്പ് 2: അക്കൗണ്ട് എന്തിനാണ് ഡിലീറ്റ് ചെയ്യുന്നത് എന്ന ചോദ്യത്തിന് മറുപടി നൽകുവാനായി ഡ്രോപ്പ് ഡൗണ്‍ മെനുവില്‍ നിന്ന് ഓപ്ഷൻ തിരഞ്ഞെടുക്കാം. അപ്പോൾ അക്കൗണ്ട് ഡിലീറ്റ് ചെയ്യാനുള്ള ഓപ്ഷൻ ലഭിക്കും. ശേഷം നിങ്ങളുടെ ഇൻസ്റ്റഗ്രാം പാസ് വേഡ് നൽകേണ്ടതായുണ്ട്.
സ്റ്റെപ്പ് 3: “പെർമെനന്റ് ഡിലീറ്റ് മൈ അക്കൗണ്ട്” എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
ഇനിയിപ്പോൾ ഇന്‍സ്റ്റഗ്രാം താൽക്കാലികമായി പ്രവർത്തനരഹിതമാക്കുവാനാണ് നിങ്ങൾ ആഗ്രഹിക്കുന്നത് എങ്കിൽ അതിനായി താഴെ പറയുന്ന മാർഗ്ഗങ്ങൾ പിന്തുടരുക.
സ്റ്റെപ്പ് 1: കംപ്യൂട്ടറിൽ നിന്നോ മൊബൈല്‍ ബ്രൗസറില്‍ നിന്നോ ഇൻസ്റ്റഗ്രാം അക്കൗണ്ട് ലോഗിൻ ചെയ്യുക.
സ്റ്റെപ്പ് 2: മുകളിൽ വലതുവശത്തുള്ള പ്രൊഫൈൽ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക. ശേഷം, “പ്രൊഫൈൽ എഡിറ്റ്” ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
സ്റ്റെപ്പ് 3: താഴേക്ക് സ്ക്രോൾ ചെയ്ത് ചുവടെ വലതുവശത്തുള്ള “മൈ അക്കൗണ്ട് ടെമ്പററി ഡിസേബിൾ” എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
സ്റ്റെപ്പ് 4: ഡ്രോപ്പ്ഡൗണ്‍ മെനുവില്‍ നിന്ന് ഒരു ഓപ്ഷൻ തിരഞ്ഞെടുക്കുക. പാസ് വേഡ് വീണ്ടും നൽകുക. അപ്പോള്‍ “ഡിആക്ടിവേറ്റ്” എന്ന ഓപ്ഷന് ലഭ്യമാകും.
ഇന്‍സ്റ്റഗ്രാമിലെ ഡേറ്റകൾ ഡൗൺലോഡ് ചെയ്യാം
സ്റ്റെപ്പ് 1: ഇന്‍സ്റ്റഗ്രാമിലെ പ്രൊഫൈൽ ചിത്രത്തിൽ ടാപ്പുചെയ്യുക.
സ്റ്റെപ്പ് 2: മുകളിൽ വലതുവശത്ത് ചെയ്യുക. തുടർന്ന് താഴെതന്നിരിക്കുന്ന “സെറ്റിംഗ്സ്” മെനു ടാപ്പ് ചെയ്യുക.
സ്റ്റെപ്പ് 3: “സെക്യൂരിറ്റി” ഓപ്ഷനിൽ ടാപ്പ് ചെയ്യുക. ശേഷം “ഡൗൺലോഡ് ഡേറ്റ” ടാപ്പ് ചെയ്യുക.
സ്റ്റെപ്പ് 4: ഇപ്പോള്‍ ലഭ്യമാകുന്ന പേജില്‍ നിങ്ങളുടെ ഇമെയിൽ വിലാസം നൽകിയശേഷം “റിക്വസ്റ്റ് ഡൗണ്‍ലോഡ്” എന്ന ബട്ടണില്‍ ടാപ്പ് ചെയ്യുക.
Leave a Reply