ആധുനിക കാലത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഗാഡ്‌ജെറ്റുകളിൽ ഒന്നാണ് സ്മാർട്ട്‌ഫോണുകളും അതിന്‍റെ ആക്‌സസറികളും. വയർലെസ് ഓഡിയോ ഉൽപ്പന്നങ്ങളായ ഹെഡ്‌ഫോണുകളും സ്പീക്കറുകളും ഇന്ന് വലിയ ബ്രാൻഡുകളിൽ ലഭ്യമാണ്. അതിനാല്‍തന്നെ ഒരു പുതിയ ജോഡി ഹെഡ്‌ഫോണുകൾ വാങ്ങുവാന്‍ ആഗ്രഹിക്കുമ്പോള്‍ വിവിധ ബ്രാന്‍ഡുകളില്‍ നിന്നായി ആവശ്യമായത് ഇഷ്ടാനുസ്രതം തിരഞ്ഞെടുക്കാനുള്ള അവസരം ഇതിലൂടെ ലഭ്യമാകുന്നു. ഇവയില്‍ ഓവർ-ദി-ഇയർ വയർലെസ് ഹെഡ്‌ഫോണുകൾ മാത്രമല്ല. വയർലെസ് നെക്ക്ബാൻഡ് അല്ലെങ്കിൽ ടിഡബ്ല്യുഎസ് ഇയർബഡുകളും ഉള്‍പ്പെടുന്നു. ഈ ഉൽപ്പന്നങ്ങളിൽ ഭൂരിഭാഗവും സ്മാർട്ട്‌ഫോണുകളുമായി പൊരുത്തപ്പെടുന്നതും ആന്‍ഡ്രോയിഡ്, ഐഓഎസ് ഉപകരണങ്ങളെ പിന്തുണയ്‌ക്കുന്നതുമാണ്. കംപ്യൂട്ടർ അല്ലെങ്കിൽ ലാപ്‌ടോപ്പ് ഉപയോഗിച്ച് ഈ വയർലെസ് ഹെഡ്‌ഫോണുകൾ ജോടിയാക്കാവുന്നതാണ്.
കംപ്യൂട്ടർ / ലാപ്‌ടോപ്പുമായി വയർലെസ് ഹെഡ്‌ഫോൺ കണക്റ്റ് ചെയ്യുന്നതിനുള്ള ഘട്ടങ്ങൾ നോക്കാം:
ബ്ലൂടൂത്ത് ഹെഡ്‌ഫോണുകൾ പിസി-യുമായി ബന്ധിപ്പിക്കാം
സ്റ്റെപ്പ് 1: ഹെഡ്‌ഫോണും ജോടിയാക്കാൻ ആഗ്രഹിക്കുന്ന പിസിയും സ്വിച്ച് ഓൺ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക.
സ്റ്റെപ്പ് 2: ബ്ലൂടൂത്ത് ഹെഡ്‌സെറ്റിൽ പെയറിംഗ് മോഡ് ഓണാക്കുക. സാധാരണയായി, പവർ കീ അമർത്തിപ്പിടിച്ചുകൊണ്ട് ബ്ലൂടൂത്ത് ഹെഡ്‌ഫോണുകളുടെ പെയറിംഗ് മോഡ് പ്രവർത്തനക്ഷമമാക്കുന്നു. എന്നിരുന്നാലും, ചില യൂണിറ്റുകൾക്ക് ഇതിനായി ഒരു പ്രത്യേക കീ ഉണ്ട്.
സ്റ്റെപ്പ് 3: ഹെഡ്‌ഫോണുകൾ പെയറിംഗ് മോഡിലായിക്കഴിഞ്ഞാൽ, നിങ്ങളുടെ കംപ്യൂട്ടറിന്‍റെയോ ലാപ്‌ടോപ്പിന്‍റെയോ കണ്‍ട്രോള്‍ പാനലില്‍ നിന്ന് ‘Add Device’ വിഭാഗത്തിലേക്ക് പോകുക.
സ്റ്റെപ്പ് 4: വിൻഡോസ് കീ ഉപയോഗിച്ച് സേര്‍ച്ച് ഓപ്ഷൻ വഴി നേരിട്ട് ബ്ലൂടൂത്ത് സെറ്റിംഗ്സ് തിരയാൻ കഴിയും
സ്റ്റെപ്പ് 5: ”Add Device ‘ ക്ലിക്ക് ചെയ്തുകഴിഞ്ഞാൽ നിങ്ങളുടെ പിസി സമീപത്തുള്ള ലഭ്യമായ ബ്ലൂടൂത്ത് ഉപകരണങ്ങൾ കണ്ടെത്താൻ തുടങ്ങും. സമീപത്തുള്ള ഹെഡ്‌ഫോണുകളുടെ പേര് ലിസ്റ്റ് ചെയ്ത് ലഭ്യമാക്കും.
സ്റ്റെപ്പ് 6: ലിസ്റ്റില്‍ നിന്ന് ജോടിയാക്കേണ്ട ബ്ലൂടൂത്ത് ഹെഡ്‌ഫോണുകൾ തിരഞ്ഞെടുക്കുക. ഡ്രൈവർ ഇൻസ്റ്റാളേഷൻ പൂർത്തിയാക്കിക്കഴിഞ്ഞാൽ, നിങ്ങൾക്ക് കംപ്യൂട്ടറുമായി ജോഡി ആക്കിയ ഈ ഉപകരണം ഉപയോഗിക്കാൻ സാധിക്കും.
Leave a Reply