സോണിയുടെ ആൽഫ സീരീസിലെ ഏറ്റവും പുതിയ ഉല്‍പ്പന്നമായ സോണി ആൽഫ 7സി ഫുൾ ഫ്രെയിം ക്യാമറ ഇന്ത്യയിൽ എത്തിച്ചേര്‍ന്നിരിക്കുന്നു. “SEL2860 സൂം ലെൻസുള്ള ലോകത്തിലെ ഏറ്റവും ചെറുതും ഭാരം കുറഞ്ഞതുമായ ഫുള്‍ ഫ്രെയിം ക്യാമറ സിസ്റ്റം” എന്നാണ് കമ്പനി പുതിയ ക്യാമറയെ വിശേഷിപ്പിക്കുന്നത്. വ്ലോഗർമാർക്കും വീഡിയോ സ്രഷ്‌ടാക്കൾക്കുമായി രൂപകൽപ്പന ചെയ്‌തിട്ടുള്ള ഈ ക്യാമറ എളുപ്പത്തിൽ പ്രവർത്തനക്ഷമമാകുമെന്നും സോണി പറയുന്നു.
ഇന്ത്യയിൽ സോണി ആൽഫ 7സി വില
സോണി ആൽഫ 7സിക്ക് 167990 രൂപയാണ് വില. പുതിയ SEL2860 ലെന്‍സോട് കൂടി ഈ ക്യാമറ ബോഡി വാങ്ങുമ്പോള്‍ 196990 രൂപയാണ് വില. എല്ലാ സോണി സെന്‍ററുകൾ, ആൽഫ ഫ്ലാഗ്ഷിപ്പ് സ്റ്റോറുകൾ, ഷോപ്പ്അറ്റ് എസ് സി ഡോട്ട് കോം, രാജ്യമെമ്പാടുമുള്ള പ്രധാന ഇലക്ട്രോണിക് സ്റ്റോറുകൾ എന്നിവ വഴി ക്യാമറ വാങ്ങാൻ ലഭ്യമാണ്.
സോണി ആൽഫ 7സി സവിശേഷതകൾ
സോണി ആൽഫ 7സിയിൽ 24.2 മെഗാപിക്സല്‍ 35mm ഫുൾ ഫ്രെയിം എക്‌സ്‌മോർ ആർ സിഎംഒഎസ് സെൻസർ ആണുള്ളത്. ഇത് ബയോൺസ് എക്സ് ഇമേജ് പ്രോസസ്സർ ഉപയോഗിക്കുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍റ്സ് കേന്ദ്രീകൃത ഐ ഓട്ടോഫോക്കസ് സവിശേഷതയുമുള്ള ക്യാമറയില്‍ 15-സ്റ്റോപ്പ് ഡൈനാമിക് സെന്‍സര്‍ റെയിഞ്ചും 51200 വരെ നോര്‍മല്‍ എഎസ്ഒയും ഉണ്ട്. വെളിച്ചം കുറഞ്ഞ അവസ്ഥയില്‍ പോലും മികച്ച ഇമേജുകള്‍ ഷൂട്ട് ചെയ്യാന്‍ ഐഎസ്ഒ സ്കെയില്‍ 50 മുതല്‍ 204800 വരെ എക്സ്പാന്‍ഡ് ചെയ്യാന്‍ സാധിക്കും.
വീഡിയോകള്‍ ഷൂട്ട് ചെയ്യുന്ന സമയത്ത് ഷേക്ക് ഒഴിവാക്കാനായി ഉപയോക്താക്കള്‍ക്ക് 5-ആക്സിസ് ഇന്‍-ബോഡി സ്റ്റെബിലൈസേഷനും ഈ ക്യാമറ നല്‍കുന്നു. ക്യാമറയില്‍ 4കെ വീഡിയോകളും ഫുള്‍ എച്ച്ഡി വീഡിയോകളും 120എഫ്പിഎസ് വരെ ക്യാപ്ച്ചര്‍ ചെയ്യാന്‍ സാധിക്കും. 10എഫ്പിഎസ് തുടര്‍ച്ചയായ ഷൂട്ടിംഗും ലൈവ് വ്യൂ മോഡില്‍ 8എഫ്പിഎസ് വരെ തുടര്‍ച്ചയായ ഷൂട്ടിംഗും ഈ ക്യാമറയില്‍ സാധിക്കും.
എസ്ഡി മെമ്മറി കാർഡ്, എസ്ഡിഎച്ച്സി മെമ്മറി കാർഡ്, എസ്ഡിഎക്സ് സി മെമ്മറി കാർഡ് എന്നിവ സോണി ആൽഫ 7സി-ല്‍ അനുയോജ്യമാണ്. ബ്ലൂടൂത്ത് 4.1, 3.5mm ജാക്ക്, വൈ-ഫൈയിലൂടെ എഫ്‌ടിപി ട്രാൻസ്ഫർ പ്രവർത്തനം, എൻഎഫ്‌സി എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളായി ഇതിലുണ്ട്. 0.59x മാഗ്നിഫിക്കേഷനോട് കൂടിയ 2.7 ദശലക്ഷം ഡോട്ട് 0.39 ഇഞ്ച് വ്യൂഫൈന്‍ഡറാണ് ഈ ക്യാമറയില്‍ ഉള്ളത്. മികച്ച ടച്ച് സ്ക്രീന്‍ ഡിസ്പ്ലേയാണിതില്‍ ഉള്ളത്. സെല്‍ഫി മോഡില്‍ വീഡിയോകള്‍ റെക്കോഡ് ചെയ്യാനായി മൂവി റെക്കോഡിംഗ് ബട്ടണ്‍ ക്യാമറയുടെ മുകളില്‍ നല്‍കിയിട്ടുണ്ട്.
Leave a Reply