ഓണ്‍ലൈന്‍ വ്യാപാര രംഗത്തെ ആഗോള ഭീമനായ ആമസോണിലൂടെ ഇനി മരുന്നുകളും വാങ്ങാം. നിലവില്‍ അമേരിക്കയിലാണ് പ്രിസ്ക്രിപ്ഷനുകള്‍ നോക്കി മരുന്നുകൾ വിതരണം ചെയ്യുന്നതിനായി ഒരു ഓൺലൈൻ ഫാർമസി ആമസോണ്‍ ആരംഭിച്ചിരിക്കുന്നത്.
ക്രീമുകളും മരുന്നുകളും ഇന്‍സുലിന്‍ പോലുള്ളവയുമാണ് ഇതിലൂടെ ഓര്‍ഡര്‍ ചെയ്ത് വാങ്ങാനാകുക. പൊതുവായി ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന തരത്തിലുള്ള മരുന്നുകളാണ് വിതരണം നടത്തുന്നത് എന്ന് കമ്പനി അറിയിച്ചിരിക്കുന്നത്.
ആമസോണ്‍ ഫാര്‍മസിയിലൂടെ മരുന്ന് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ആമസോണ്‍ വെബ്സൈറ്റില്‍ സ്വന്തം പ്രൊഫൈല്‍ സൃഷ്ടിക്കേണ്ടതുണ്ട്. ശേഷം ഡോക്ടര്‍മാര്‍ നല്‍കിയ മരുന്നിന്‍റെ കുറിപ്പടി അയച്ചുകൊടുക്കുകയും വേണം. ഇന്‍ഷുറന്‍സ് ഇല്ലാത്ത പ്രൈം അംഗങ്ങള്‍ക്കും ഡിസ്കൗണ്ടോടുകൂടി മരുന്നുകള്‍ വാങ്ങാവുന്നതാണിതില്‍.
ആമസോൺ ഫാർമസി ഉപഭോക്താക്കളെ കമ്പനിയുടെ വെബ്‌സൈറ്റിലോ ആപ്ലിക്കേഷനിലോ മരുന്ന് വാങ്ങുമ്പോൾ വില താരതമ്യം ചെയ്യാൻ അനുവദിക്കുന്നു. ഒരു ഓൺലൈൻ ബുക്ക് സെല്ലറായി സ്ഥാപിതമായ ആമസോണ്‍ പിന്നീട് റീട്ടെയിൽ, കംപ്യൂട്ടിംഗ്, ഫാർമസ്യൂട്ടിക്കൽസ് എന്നിവയുൾപ്പെടെയുള്ളവയുടെ വില്‍പ്പനരംഗങ്ങളിലെല്ലാം തങ്ങളുടെ സാന്നിധ്യം അറിയിച്ചിരിക്കുകയാണ്.
Leave a Reply