സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റഗ്രാം അതിന്‍റെ ഹോം സ്‌ക്രീനിൽ ഒരു റീൽസ് ടാബും ഷോപ്പ് ടാബും അവതരിപ്പിച്ചുകൊണ്ട് പ്ലാറ്റ്ഫോമില്‍ പുതിയ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു. ലോകമെമ്പാടുമുള്ള സ്രഷ്‌ടാക്കളിൽ നിന്ന് ഹ്രസ്വ വീഡിയോകൾ കണ്ടെത്തുന്നതിനാണ് റീൽസ് ടാബ് നിർമ്മിച്ചിരിക്കുന്നത്. അതെസമയം, ഷോപ്പ് ടാബ് ഉപയോക്താക്കൾക്ക് ബ്രാൻഡുകളുമായും നിര്‍മ്മാതാക്കളുമായും കണക്റ്റുചെയ്യാനും ഉൽപ്പന്നങ്ങൾ കണ്ടെത്താനും ഒരു എളുപ്പവഴി ഒരുക്കുകയാണ്.
കൊറോണ മഹാമാരിയെ തുടര്‍ന്നുണ്ടായിട്ടുള്ള വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനാണ് പുതിയ മാറ്റങ്ങൾ വരുത്തിയതെന്ന് ഇൻസ്റ്റഗ്രാം അവകാശപ്പെടുന്നു.
ഏതാനും മാസങ്ങൾക്ക് മുന്‍പ് അവതരിപ്പിക്കപ്പെട്ട റീല്‍സ് എന്ന പുതിയ ഹ്രസ്വ വീഡിയോ ഫോർമാറ്റ്, ഇന്ത്യയില്‍ പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽ നിന്നും ടിക്ടോക്കിനെ നീക്കം ചെയ്തതിനുശേഷമാണ് കൂടുതൽ ജനപ്രീതി നേടിയത്.
ഷോപ്പ് ടാബ് ഉപയോഗിച്ച്, ഇൻസ്റ്റഗ്രാമിലൂടെയുള്ള ഷോപ്പിംഗ് എളുപ്പമാക്കാൻ കമ്പനി പദ്ധതിയിടുന്നു, കൂടാതെ ഈ പുതിയ പൊസിഷനിംഗ് ചെറുകിട ബിസിനസ്സുകളെയും പിന്തുണയ്ക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.
Leave a Reply